ആര്‍.ആര്‍.ആര്‍ സിനിമയിലെ 'ഏറ്റുക ജണ്ട' ഗാനം പുറത്ത്

'ബാഹുബലി'യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'ആര്‍.ആര്‍.ആര്‍' ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.'ഏറ്റുക ജണ്ട ' എന്ന മലയാളപതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരി നാരായണ്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവർക്കൊപ്പം ആലിയ ഭട്ടും ഗാനത്തില്‍ കടന്നുവരുന്നുണ്ട്.

ഈ മാസം 25 ന് തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഇതിന് പുറമെ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം റീലിസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

1920കള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടാൽ സംഭവിക്കാവുന്ന കാര്യങ്ങളുടെ ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. കേരളത്തിലെ പ്രശസ്ത നിർമ്മാതാവായ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് .ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

കേരളത്തിൽ 'ആര്‍ആര്‍ആര്‍' സിനിമയുടെ പ്രീ-ലോഞ്ച് നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. തന്റെ സിനിമകളായ 'ധീര', 'ഈച്ച', 'ബാഹുബലി 1', 'ബാഹുബലി 2' എന്നിവക്കെല്ലാം കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും 'ആര്‍ആര്‍ആറി'നും മലയാളികളുടെ സ്‍നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി ചടങ്ങിൽ പറഞ്ഞു.

ജൂനിയര്‍ എന്‍. ടി. ആര്‍, റാം ചരണ്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെര്‍റ്റൈന്മെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറുമാണ്. ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്. 

ഗാനം കാണാം

Full View

Tags:    
News Summary - The song Etthuka Jenda from the movie 'RRR' goes viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.