കൊച്ചി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിൽ മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ വിഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചേരാവള്ളി ജുമാമസ്ജിദിൽ ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാർത്തയാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരോടുള്ള സ്നേഹം നിരുപാധികമായിരിക്കണമെന്ന് ഓർമിപ്പിച്ചാണ് റഹ്മാൻ ന്യൂസ് മിനുറ്റിൽ വന്ന വാർത്തശകലം പങ്കുവെച്ചത്.
2020 ജനുവരിയിലാണ് ഒരു നാടിന്റെ മുഴുവൻ ആശീർവാദത്തോടെ അഞ്ജുവും ശരത്തും വിവാഹിതരായത്. ചേരാവള്ളി മുസ്‍ലിം ജമാഅത്താണ് അഞ്ജുവിെൻറ വിവാഹം ഏറ്റെടുത്ത് പള്ളിമുറ്റത്തുതന്നെ പന്തലിട്ട് നടത്തിയത്.
ചേരാവള്ളി ജമാഅത്ത് പരിധിയിലെ ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകെൻറയും ബിന്ദുവിെൻറയും മകൾ അഞ്ജുവിെൻറ വിവാഹമാണ് മഹല്ല് ഏറ്റെടുത്തത്. വാടകവീട്ടിൽ താമസിക്കുന്ന നിർധന കുടുംബമായ ബിന്ദുവിെൻറ സഹായ അഭ്യർഥന ഏറ്റെടുത്തായിരുന്നു കമ്മിറ്റി വിവാഹം നടത്തിയത്. മുസ്‍ലിം ജമാഅത്തിന്റെ ലെറ്റർപാഡിൽ തന്നെയായിരുന്നു വിവാഹക്ഷണക്കത്തും അടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.