ചെന്നൈ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ സി.പി. എമ്മും സി.പി.ഐയും എടുത്ത നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. സി.പി.എമ്മും സി.പി.ഐയുടെയും നിലപാടിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് ടി.എം കൃഷ്ണ ട്വിറ്ററിൽ കുറിച്ചു. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ അധിനിവേശം എന്നാണ് കൃഷ്ണ വിശേഷിപ്പിച്ചത്.
'അന്താരാഷ്ട്ര വിഷയങ്ങളിലെ അവരുടെ അഭിപ്രായങ്ങൾ എന്തുതന്നെയാവട്ടെ, മറ്റൊരു രാജ്യത്തില്‍ അതിക്രമിച്ച് കയറിയ റഷ്യയുടെ നടപടിയെ അപലപിക്കാത്ത സി.പി.എമ്മും സി.പി.ഐയുടെയും നിലപാടിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാവൂ.' ഇരു പാർട്ടികളെയും ടാഗ് ചെയ്തുകൊണ്ട് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.
യുക്രെയ്നെ ആക്രമിച്ച റഷ്യയുടെ നിലപാടിനെ വിമർശിച്ച സി.പി.ഐ.എം.എല്ലിനെ അഭിനന്ദിച്ചുകൊണ്ടാണ് ടി.എം കൃഷ്ണയുടെ ട്വീറ്റ്. ആക്രമണം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കണമെന്നും റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്ന സി.പി.ഐ എം.എല്‍ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് ട്വീറ്റ്.
റഷ്യയും അമേരിക്കയും ഒരുപോലെ അധിനിവേശക്കാരാണ്. അതില്‍ ഒരാളെ മാത്രം അധിനിവേശക്കാരനെന്ന് വിശേഷിപ്പിക്കുകയും മറ്റൊരാള്‍ക്ക് വിഷയത്തിൽ നിയമപരമായ താത്പര്യം ഉണ്ടെന്ന് മാത്രം പറയുകയും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണെന്നും കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.