നാല് തലമുറകളുടെ പ്രണയത്തിനും വിരഹത്തിനും സ്വപ്നത്തിനും സന്തോഷത്തിനും സങ്കടത്തിനും പിന്നണി പാടിയ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ 92ാം പിറന്നാളിന്‍റെ നിറവിൽ. സെപ്റ്റംബർ 28ന് ജന്മദിനം ആഘോഷിക്കുന്ന മെലഡികളുടെ രാജ്ഞിക്ക് പാട്ടുകൊണ്ട് ആദരമർപ്പിക്കുകയാണ് പിന്നണി ഗായിക രാജലക്ഷ്മി.
'ഗൈഡ്' എന്ന സിനിമക്കുവേണ്ടി ലത മങ്കേഷ്കർ പാടി അനശ്വരമാക്കിയ 'പിയാ തോസേ നൈന ലാഗേരേ, നൈന ലാഗേരേ' (രചന-ശൈലേന്ദ്ര, സംഗീതം-എസ്.ഡി. ബർമൻ) എന്ന ഗാനത്തിന്‍റെ കവർ സോങ് ആണ് എട്ട് ദശകങ്ങളായി തെന്റ സ്വരമാധുര്യം കൊണ്ട് മാന്ത്രികത തീർക്കുന്ന പ്രിയ ഗായികക്കുവേണ്ടി രാജലക്ഷ്മി ആലപിച്ചിരിക്കുന്നത്. മഹേഷ് മണിയാണ് തബല വായിച്ചിരിക്കുന്നത്. കീ ബോർഡ് വായിച്ചിരിക്കുന്നത് സച്ചിൻ ബി.ജിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.