ഏക് ദിൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ പാടിയ പാട്ടും റിലീസായി

'ഏക് ദിൻ' ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ പാടിയ പാട്ടും റിലീസായി

'സെവൻത്ത് ഡേ, സിൻജാർ' എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഷിബു ജി. സുശീലൻ നിർമ്മിച്ച് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന "ഏക് ദിൻ " എന്ന ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനവും പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.

ഏറേ പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്ണവി വേണു ഗോപാൽ, ബിലാസ് നായർ, നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി.കെ ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയ പ്രമുഖരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Full View

ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തി​െൻറ ശ്രമഫലമാണ് ഈ ചിത്രം. കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച ഏക്​ ദിൻ ജീവിതമാകുന്ന പോരാട്ടത്തിലെ വിവിധ ഘട്ടങ്ങളിലൂടെയൊരു യാത്രയാവും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Full View

ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ദീപക് റാം എന്നിവരുടെ വരികൾക്ക് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ സംഗീതം പകരുന്നു. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിദു പ്രതാപ്, ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ, ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗായകർ. 

നിരവധി ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങൾ കൈവരിച്ച 'എ മില്ല്യൺ തിംഗ്സ് ' എന്ന ഹ്രസ്വ ചിത്രം ഒരുക്കികൊണ്ട്​ ചലച്ചിത്ര രംഗത്ത് കടന്നുവന്ന വ്യക്തിയാണ് വിയാൻ വിഷ്ണു. വാർത്ത പ്രചരണം-എ.എസ് ദിനേശ്.

Tags:    
News Summary - Unni Mukundan Ek Din Movie First Look And Song Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.