മുംബൈ: ലത മങ്കേഷ്കറിെൻറ പേരിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം സഹോദരി ഉഷ മങ്കേഷ്കറിന്. അത് ഇവരെ തേടിയെത്തിയത് ലതയുടെ 91ാം ജന്മദിനത്തിലായി എന്നത് യാദൃച്ഛികം.
സംസ്ഥാനത്തിെൻറ സാംസ്കാരിക വകുപ്പ് മന്ത്രി അമിത് ദേശ്മുഖ് നേതൃത്വം നൽകുന്ന സമിതി ഏകകണ്ഠമായാണ് 84കാരിയായ ഉഷയെ പുരസ്കാരത്തിന് പരിഗണിച്ചത്.
അഞ്ചു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലതയുടെ മറ്റൊരു സഹോദരി ആശ ബോസ്ലെ കൂടാതെ സുമൻ കല്യാൺപുർ, സംഗീതജ്ഞൻ രാം-ലക്ഷ്മൺ, ഉത്തം സിങ്, ഉഷ ഖന്ന എന്നിവരാണ് നേരേത്ത പുരസ്കാരത്തിന് അർഹരായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.