വേട​െൻറ മാപ്പപേക്ഷ തള്ളി ഇരകൾ; ക്ഷമാപണം വ്യാജമെന്നും സംഭവത്തെ വഴിതെറ്റിക്കാനെന്നും ആരോപണം

ലൈംഗിക പീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞ മലയാളി റാപ്പര്‍ വേട​നെ (ഹിരണ്‍ ദാസ് മുരളി) തള്ളി ഇരകൾ. വേട​െൻറ മാപ്പ്​ പറച്ചിൽ ആത്മാർഥതയുള്ളതല്ലെന്നും ഉയർന്ന ആരോപണങ്ങളെ വഴിതെറ്റിക്കാനുള്ള വ്യാജമായ മാപ്പുപറച്ചിൽ ആണെന്നും ഇരകളായ പെൺകുട്ടികൾ 'ദി ന്യൂസ്​ മിനുട്ടി'നോട്​ പ്രതികരിച്ചു.


'വേട​െൻറ നീണ്ട ക്ഷമാപണ പോസ്റ്റിന് മുമ്പ്​ രണ്ട് പോസ്റ്റുകൾ ഇട്ടിരുന്നു. അവ പിന്നീട് പിൻവലിച്ചു. അതിൽ ആദ്യത്തെ പോസ്റ്റ് ഒരുതരം വെല്ലുവിളിയായിരുന്നു. രണ്ടാമത്തെ പോസ്റ്റിൽ‌, ത​െൻറ തെറ്റുകൾ‌ കൂടുതൽ‌ സമ്മതിച്ചിരുന്നു. പക്ഷേ ഇക്കാലമത്രയായിട്ടും അയാൾ ഞങ്ങളെ വിളിച്ചിട്ടില്ല'-അതിജീവിച്ച പെൺകുട്ടികളിൽ ഒരാൾ പറയുന്നു. 'ഇൗ ക്ഷമാപണം ആത്മാർഥമാണെന്ന് ഞാൻ കരുതുന്നില്ല. താൻ ശരിയായ കാര്യമാണ്​ ചെയ്​തതെന്ന്​ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് അയാൾ'-മറ്റൊരാൾ പറയുന്നു.

'വുമൺ എഗൈൻസ്​റ്റ്​ സെക്​ഷ്വൽ ഹരാസ്​മെൻറ്'എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ റാപ്പർ വേടനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്​. ഒന്നിലധികംപേർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന്​ ഇത്​ നിഷേധിച്ചുകൊണ്ട്​ വേടൻ ഇൻസ്​റ്റഗ്രാമിൽ ചില പോസ്​റ്റുകൾ ഇടുകയും ചെയ്​തു. പിന്നീടാണ്​ സംവിധായകന്‍ മുഹ്‌സിന്‍ പരാരി ത​െൻറ ഇൻസ്​റ്റഗ്രാമിലൂടെ ഇൗ സംഭവം ശരിവയ്​ക്കുന്നതും വേടൻ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തി​െൻറ പ്രവര്‍ത്തനങ്ങൾ നിർത്തിവയ്​ക്കുന്നതായും പ്രഖ്യാപിച്ചത്​. വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനാലാണ്​​ മ്യൂസിക്​ വീഡിയോ പദ്ധതി നിർത്തിവയ്​ക്കുന്നതെന്നും മുഹ്​സിൻ പറഞ്ഞിരുന്നു.

'ദി റൈറ്റിങ്​ കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്​ഹോപ്പ്​ ആൽബമാണ്​ ഫ്രം എ നേറ്റീവ്​ ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ്​ വേടൻ. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്​സിൻ പരാരി പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ്​ ഖേദപ്രകടനവുമായി വേടൻ രംഗത്ത്​ എത്തിയത്​.

സമൂഹമാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ്​ വേടൻ ഖേദപ്രകടനം നടത്തിയത്​. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന്​ കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പ്​ ആത്മാഥതയില്ലാത്തതാണെന്നാണ്​ ഇരകളുടെ പ്രതികരണം. 'തന്നെക്കുറിച്ചുള്ള ആരോപണങ്ങൾ ദലിത് പുരുഷ​നായ തന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്നാണ്​ വേടൻ പറഞ്ഞിരുന്നതെന്നും എന്നാൽ ഞാൻ ഒരു ദലിത് സ്ത്രീയാണെന്നും' ഇരകളിൽ ഒരാൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.