മലയാള സിനിമയിൽ ഇനിയും പാടുമെന്ന് ഗായകൻ വിജയ് യേശുദാസ്. മാധ്യമം കുടുംബം മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഒരു വനിത മാഗസിനിൽ വന്ന വിവാദ അഭിമുഖത്തിന് മറുപടി നൽകിയത്.
മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ തെലുങ്കിലും തമിഴിലും ഈ പ്രശ്നമില്ല. ഈ അവഗണന മടുത്ത് മലയാള പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വിജയ് പറഞ്ഞതായായിരുന്നു അഭിമുഖത്തിൽ വന്നത്. വിവാദത്തെക്കുറിച്ച് വിജയ് യേശുദാസ് മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്മാക്കിയിരിക്കുന്നത്.
'അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നു. കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കി. തുടർന്നാണത് മാധ്യമങ്ങളിൽ വാർത്തയായത്. ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തേ എടുത്ത തീരുമാനമാണ്. അതിനർഥം മലയാള സിനിമകളിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയെന്നല്ല. എന്നെ ആവശ്യമുള്ളവർ എെൻറ വില മനസ്സിലാക്കി വരുകയാണെങ്കിൽ അവരുമായി ഇനിയും സഹകരിക്കും''.
വിവാദങ്ങളും വിമർശനങ്ങളും വിജയിക്ക് പുതിയതല്ല. അപ്പയുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ വിജയ് ഗായകനാവില്ലായിരുന്നുവെന്നായിരുന്നു വിജയിക്കെതിരെ മുമ്പ് ഉയർന്ന മറ്റൊരു പ്രധാന ആരോപണം. അത്തരം വിമർശനങ്ങൾക്ക് ഇനിയും മറുപടി പറയാനില്ലെന്നാണ് വിജയ്യുടെ പക്ഷം. ഒരുപാട് തവണ അതിന് മറുപടി നൽകിക്കഴിഞ്ഞു. ഇനിയും അതിൽ പ്രതികരണത്തിനില്ല. 20 വർഷത്തെ കരിയറും ഗാനങ്ങളുമാണ് അതിനുള്ള മറുപടി. കരിയറിന്‍റെ തുടക്കത്തിൽ ഉച്ചാരണ ശുദ്ധിയെക്കുറിച്ച് പരാതികളുയർന്നപ്പോൾ കഠിനമായ പരിശ്രമത്തിലൂടെയാണ് അത് മറികടന്നതെന്നും അദ്ദേഹം പറഞ്ഞു.
20 വർഷത്തെ സംഗീതയാത്രയെക്കുറിച്ച് വിജയ് യേശുദാസ് മാധ്യമം കുടുംബത്തോട് സംസാരിക്കുന്നത് വായിക്കാം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.