ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗത്ഭ താരങ്ങളിലൊന്നാണ് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കൗമാരകാലം മുതൽക്കേ ക്രിക്കറ്റിൽ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ കോഹ്ലി ഇന്ത്യൻ ടീമിന് എക്കാലത്തെയും വലിയ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ കൂടിയാണ്. ബാറ്റിങ്ങിൽ മാത്രമല്ല, പാട്ടിലും തനിക്ക് ഒരു കൈ നോക്കാനാകുമെന്ന് കോഹ്ലി തെളിയിച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
2016ൽ ചിത്രീകരിച്ച വിഡിയോയാണ് മ്യൂസിക് പ്ലാറ്റ്ഫോമായ സരീഗമ ഇന്ത്യ ഫേസ്ബുക്കിൽ പങ്കുവെച്ചത്. കോഹ്ലി 1963ൽ ഇറങ്ങിയ ഹിറ്റ് ചിത്രമായ താജ് മഹലിലെ നിത്യഹരിത ഗാനമായ 'ജൊ വാദാ കിയാ വോ നിഭാനാ പഡേഗാ...' പാടുന്ന വിഡിയോയാണ് ഇവർ പങ്കുവെച്ചത്.
ബംഗ്ലാദേശി പാട്ടുകാരി ഫഹ്മിദ നബിയോടൊപ്പമാണ് കോഹ്ലി ഗാനം ആലപിക്കുന്നത്. ഗായികയോടൊപ്പം ചേർന്ന് കോഹ്ലി മനോഹരമായി പാടുകയും ചെയ്യുന്നുണ്ട്. 2016ൽ ഏഷ്യ കപ്പ് ടി-20 ചാമ്പ്യൻഷിപ്പിനായി ബംഗ്ലാദേശിൽ പോയപ്പോഴായിരുന്നു ഇത്. നാല് ലക്ഷത്തോളം പേർ വിഡിയോ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.