ദുബൈ: യു.എ.ഇയുടെ ഓളപ്പരപ്പുകൾക്ക് ഇപ്പോൾ ബോട്ടിന്റെ ശബ്ദമാണ്. ഇടവേളക്ക് ശേഷമെത്തിയ അന്താരാഷ്ട്ര ബോട്ട് ഷോ ദുബൈ ഹാർബറിൽ തകർത്താടുന്നു. ഇതുവരെ കാണാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബോട്ടുകൾ കാണാൻ സന്ദർശകരുടെ ഒഴുക്കാണ്. മേള നാളെ സമാപിക്കും. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബോട്ട് ഷോ സന്ദർശിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ബോട്ട് ഷോ എത്തുന്നത്. അതുകൊണ്ടുതന്നെ, കൂടുതൽ ആവേശത്തോടെയാണ് ദുബൈ ഇതിനെ വരവേൽക്കുന്നത്. യു.എ.ഇയുടെ സ്വന്തം തട്ടകത്തിൽ വിരിയിച്ചെടുത്ത ഒരുപിടി ബോട്ടുകളാണ് ഈ സീസണിന്റെ ഏറ്റവും വലിയ ആകർഷണം. ഇവ ആദ്യമായി പുറത്തിറക്കുന്നതും ഈ ബോട്ട്ഷോയിലാണ്. 54 രാജ്യങ്ങളിലെ 800ഓളം ബ്രാൻഡുകളുടെ 400ൽപരം ബോട്ടുകളാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്നത്. ബോട്ടുകൾക്കുള്ളിൽ കയറാനും കാണാനും ആസ്വദിക്കാനും കഴിയും. ഒരിക്കൽ പോലും യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അത്യാഡംബര യാനങ്ങളുടെ ഉള്ളിൽകയറാനും സൗകര്യങ്ങൾ കാണാനും ബോട്ട് ഷോയിൽ അവസരമുണ്ട്. ചെറുവള്ളങ്ങൾ മുതൽ വമ്പൻ ബോട്ടുകൾ വരെ ഇവിടെ കാണാം. ദുബൈയെ യാനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് അഞ്ച് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം എത്തുന്ന ഏറ്റവും വലിയ ബോട്ട്ഷോയാണിത്. മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസൺ മുടങ്ങിയിരുന്നു.
സൺറീഫിന്റെ 80 എക്കോലൈൻ, പ്രിൻസസ് വൈ 85, സാൻ ലോറൻസോയുടെ എസ്.എക്സ് 88 തുടങ്ങിയവ ശ്രദ്ദേയാണ്. ഒഴുകുന്ന 'സൗധങ്ങളായ' ഫെഡ്ഷിപ്പ്, മജസ്റ്റി, നൊമാഡ്, ക്രാഞ്ചി, ലർസെൻ തുടങ്ങി ഈ ഇനത്തിൽപെട്ട 50ഓളം ബോട്ടുകളും എത്തിയിട്ടുണ്ട്. ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ 12.6 ശതമാനവും മിഡ്ൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കി. യു.എ.ഇയിലെ ആഭ്യന്തര ബോട്ടുകളെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 'പ്രൗഡ്ലി യു.എ.ഇ' എന്ന പരിപാടിയും നടക്കുന്നു. അൽ റുബ്ബാൻ മറൈൻ, ജുൾഫാർ ക്രാഫ്റ്റ്, അൽ മസ്റൂയി ബോട്ട് തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ ഇവിടെയുണ്ട്.
ലോകത്തെ ഏറ്റവും മികച്ച പത്ത് നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 15 മറീനകളിലായി 3000 ബോട്ടുകൾക്ക് ഇവിടെ ഇടമുണ്ട്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ഇവിടെ 700 ബോട്ടുകൾക്കുള്ള ബെർത്തുണ്ട്. സൂപ്പർ യാനങ്ങൾക്ക് മാത്രമായുള്ള ആദ്യ തീരമാണിത്. എമിറേറ്റിന്റെ ജി.ഡി.പിയിൽ ഏഴ് ശതമാനവും ലഭിക്കുന്നത് സമുദ്രമേഖല വഴിയാണ്. 26.9 ശതകോടി ദിർഹമാണ് ഇതുവഴിയുള്ള ഇടപാട്.
പായ്വഞ്ചി, തുഴച്ചിൽ വള്ളം, ജെറ്റ്സ്കീ, വിൻഡ് സർഫിങ് എന്നിവയെല്ലാം ബോട്ട് ഷോയിൽ കാണാം. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയാണിത്. കപ്പിത്താൻമാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.