സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങൾ പറയുന്ന ഷോർട്ട് ഫിലിമുകൾ പ്രേക്ഷകർക്ക് മുമ്പിൽ ഒരുപാട് വന്ന് പോയതാണ്. അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി എത്തുകയാണ് 'What you see' എന്ന ഷോർട്ട് ഫിലിം. അഞ്ജലി സുരേഷ് സംവിധാനം ചെയ്ത, 14 മിനിറ്റ് നീണ്ട ഈ ചെറു ചിത്രം ചുരുങ്ങിയ സമയം കൊണ്ട് കാലിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടി വരുന്ന രാഹുൽ നായർ പ്രധാന വേഷത്തിൽ എത്തുന്ന ഷോർട്ട് ഫിലിമിൽ പുതുമുഖ നടി റിനി മഠത്തിൽ മറ്റൊരു സുപ്രധാന വേഷം ചെയ്യുന്നു.
സർക്കാർ ജോലിക്കാരനായ ഒരു ഭർത്താവിന്റെയും അയാളുടെ ഭാര്യയുടെയും ജീവിതത്തിലൂടെ കഥ പറഞ്ഞ് പോകുന്ന ചിത്രം വളരെ ഗൗരവകരമായ, പുതുമയുള്ള ഒരു വിഷയമാണ് സംസാരിക്കുന്നത്. നമ്മൾ കാണുന്ന കാഴ്ചകൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാവാമെന്നും അതിനും അപ്പുറം മറ്റു പല സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടാവാം എന്നും പറഞ്ഞ് വെക്കുന്ന ചിത്രത്തിന് What you see എന്ന ടൈറ്റിൽ വളരെ അനുയോജ്യമാണ്. റിലീസിന് മുന്നേ തന്നെ പല ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ നിന്നായി ഒരുപാട് പുരസ്‌കാരങ്ങൾ നേടിയ What you see സൈന മൂവീസിന്റെ യുട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാർ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ആദർശ്. പി. അനിൽ ആണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആൽവിൻ, മ്യൂസിക്ക് ധനുഷ്, സൗണ്ട് ഡിസൈൻ അമൃത് ശങ്കർ.
ചർച്ചകൾക്ക് വഴിയൊരുക്കിയേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി വരുന്ന What you see ഇതിനോടകം ഏറെ കാഴ്ചക്കാരെ നേടി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.