ബോളിവുഡ് നടി സുസ്മിത സെന്നും വ്യവസായിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയും വിവാഹിതരായെന്ന വാർത്ത നേരത്തേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുസ്മിതയുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലളിത് മോദി തന്നെയാണ് ഇതേകുറിച്ചുള്ള സൂചന നൽകിയത്.
'കുടുംബത്തിനൊപ്പം മാലദ്വീപിലും സാര്‍ദിനിയലുമൊക്കെ ചുറ്റിക്കറങ്ങി ലണ്ടനില്‍ തിരിച്ചെത്തിയിരിക്കുന്നു. അവസാനം എന്റെ പങ്കാളി സുസ്മിതയ്ക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നു'-ലളിത് ട്വിറ്ററില്‍ എഴുതി. സുസ്മിത സെൻ 2020 ഡിസംബറിൽ തന്റെ കാമുകനും മോഡലുമായ റോഹ്മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചിരുന്നു. ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ വിക്രം ഭട്ടുമായും സുസ്മിത ഡേറ്റ് ചെയ്തിട്ടുണ്ട്.
ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടർന്ന് രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ക്കിടയില്‍ 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെൻ 1994-ൽ മിസ് യൂണിവേർസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിവാഹിതയായ നടി രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തിയിരുന്നു. 'മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാല്‍ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു' എന്നാണ് താരം ഈയിടെ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.
വിശദീകരണവുമായി ലളിത് മോദി
സുസ്മിതയുമൊന്നിച്ചുള്ള ചിത്രം വലിയരീതിയിൽ പ്രചരിച്ചതോടെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനായി തങ്ങൾ വിവാഹിതരായിട്ടില്ല എന്ന് പിന്നീട് ലളിത് മോദി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. 'ഞങ്ങള്‍ വിവാഹിതരായിട്ടില്ല, ഡേറ്റ് ചെയ്യുന്നു. ഒരു ദിവസം അതും നടക്കുമെന്ന് പ്രതീക്ഷിക്കാം'-ലളിത് കുറിച്ചു.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇപ്പോൾ സുസ്മിതയും രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ പെൺമക്കളായ റെനി സെൻ, അലിസ സെൻ എന്നിവരോടൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട്, താൻ വിവാഹിതയല്ലെന്നും മോതിരം മാറ്റിയിട്ടില്ലെന്നും സുസ്മിത സെൻ പറഞ്ഞു. പകരം നിരുപാധികമായി സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നാണ് സുസ്മിത കുറിച്ചത്. 'ഞാൻ സന്തോഷവതിയാണ്. വിവാഹിതയല്ല...മോതിരങ്ങൾ കൈമാറിയിട്ടില്ല...നിരുപാധികമായി പ്രണയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. മതിയായ വ്യക്തത നൽകിയെന്ന് വിചാരിക്കുന്നു. ഇനി ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങുകയാണ്. എല്ലായ്‌പ്പോഴും എന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിന് നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു കൂട്ടുകാരെ'-അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.