ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍(47)അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുതിയ ചിത്രത്തിന്റെ വാര്‍ത്തസമ്മേളനം നടക്കാനിരിക്കെയാണ് ശങ്കര്‍ ദയാലിന്റെ വിയോഗം.പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനിമകൾക്ക് സംഭാഷണങ്ങൾ എഴുതിയാണ് സംവിധായകൻ കരിയർ ആരംഭിച്ചത്. ജയം രവി - ഭാവന എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ദീപാവലി എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് ശങ്കര്‍ ദയാല്‍ ആയിരുന്നു.2011ല്‍ കാര്‍ത്തി നായകനായ സഗുനി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ചിത്രത്തിന്റെ തിരക്കഥയും ശങ്കര്‍ ദയാലായിരുന്നു രചിച്ചത്.വിഷ്ണുവിശാല്‍ നായകനായ 'വീരധീരസൂരന്‍' ആയിരുന്നു രണ്ടാമത്തെ ചിത്രം.
പിന്നീട് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗി ബാബുവിനെ നായകനാക്കി സിനിമയൊരുക്കുന്നത്.ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്താനിരിക്കുകയായിരുന്നു. ശങ്കര്‍ ദയാലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.