ന്യൂഡൽഹി: 1901ന് ശേഷം ഇന്ത്യയിൽ ഏറ്റവും ചൂട് രേഖപ്പെടുത്തിയ വർഷമാണ് 2024. ഈ വർഷത്തെ ശരാശരി കുറഞ്ഞ താപനില 1991-2020 കാലഘട്ടത്തെ ശരാശരിയേക്കാൾ 0.90 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
2024ൽ ഇന്ത്യയിലുടനീളമുള്ള ശരാശരി കര ഉപരിതല വായുവിന്‍റെ താപനില ദീർഘകാല ശരാശരിയേക്കാൾ 0.65 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐ.എം.ഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ഇതിന് മുമ്പ് 2016 ആയിരുന്നു 1991ന് ശേഷമുള്ള ചൂടേറിയ വർഷം. അന്ന് ഭൂമിയുടെ ഉപരിതല വായുവിന്‍റെ ശരാശരി താപനില സാധാരണയേക്കാൾ 0.54 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസിന്‍റെ അഭിപ്രായത്തിൽ, 2024 ഏറ്റവും ചൂടേറിയ വർഷമായും ആഗോള ശരാശരി താപനില പ്രി ഇൻഡസ്ട്രിയൽ ലെവലിനേകാൾ 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ആദ്യ വർഷമായുമാണ് അവസാനിക്കുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഗ്രൂപ്പുകളുടെ വാർഷിക അവലോകന റിപ്പോർട്ടുകളായ വേൾഡ് വെതർ ആട്രിബ്യൂഷനും ക്ലൈമറ്റ് സെൻട്രലും 2024ൽ ലോകം ശരാശരി 41 ദിവസം കൂടുതൽ അപകടകരമായ ചൂട് അനുഭവിച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.