അണക്കെട്ടുകളിൽ മണൽ നിറഞ്ഞിട്ടും നീക്കാൻ സർക്കാർ നടപടിയില്ലെന്ന് ആക്ഷേപം

അടിമാലി: അണക്കെട്ടുകളിൽ മണൽ നിറഞ്ഞിട്ടും നീക്കാൻ സർക്കാർ നടപടിയില്ലെന്ന് ആക്ഷേപം. കല്ലാർകുട്ടി, പൊൻന്മുടി, ആനയിറങ്കൽ , മാട്ടുപ്പെട്ടി, കുണ്ടള, ലോവർ പെരിയാർ തുടങ്ങിയ അണക്കെട്ടുകളിൽ സംഭരണശേഷി 80 ശതമാനവും കുറഞ്ഞു. എന്നിട്ടും മണൽ നീക്കാൻ നടപടിയെടുത്തില്ല. ഡാമിൽ ജലനിരപ്പ് അൽപ്പം താഴ്ന്നതോടെ പലയിടങ്ങളിലും മണൽ കുന്നുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

2018 ലെ മഹാ പ്രളയത്തിൽ ഉരുൾപൊട്ടിലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ ജില്ലയിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയ വൻമണൽ ശേഖരമാണ് ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുന്നത്. വെള്ളപ്പാച്ചിലാൽ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചിരുന്ന വെള്ളത്തൂവൽ പവ്വർ ഹൗസ് പൂർണമായി തകർന്നിരുന്നു. ഇവിടേക്ക് വെള്ളം കാണ്ടുവന്നിരുന്ന വെള്ളത്തൂവലിലെ ചെക്ക് ഡാമിലും പൂർണമായി മണൽ നിറഞ്ഞു.

ഈ മണൽ നീക്കാൻ വൻ തുക ബോർഡ് ചിലവെഴിച്ചെങ്കിലും വലിയ മണൽ കൊള്ളക്ക് ഇവിടം വേദിയായി. വിഷയത്തിൽ അന്നത്തെ കലക്ടർ ഇടപെട്ട് ചെക്ക് ഡാമിൽ നിന്നും മണൽ വാരാൻ പഞ്ചായത്തിന് അനുമതി നൽകി.ഭരണപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ കോടികളുടെ മണൽ ഇവിടെ നിന്നും മാഫിയ കടത്തി. ഈ വർഷം വലിയ തട്ടിപ്പിന് പഞ്ചായത്തിന്റെ പേരിൽ മണൽ മാഫിയ നീക്കം നടത്തിയെങ്കിലും കലക്ടർ അനുമതി നൽകിയില്ല.

ചെങ്കുളം പവർഹൗസിന്റെ പെൻസ്റ്റോക്ക് പൈപ്പുകളുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇപ്പോൾ ചെങ്കുളം ഡാമിലെ ജലനിരപ്പ് താഴ്ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കല്ലാർകുട്ടി ഡാമിലാണ് പ്രാഥമിക പരിശോധന നടത്തിയത്. പ്രളയത്തെത്തുടർന്ന് ഒഴുകിയെത്തിയ മണ്ണിന്റെ അളവും ,തരവും, മണൽ ലഭ്യതയും ആണ് പ്രധാനമായും പരിശോധിച്ചത്. ഇതു സംബന്ധിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. 

Tags:    
News Summary - It is alleged that there is no action taken by the government to remove the sand in the dams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.