ദിനസോറിന്‍റെ മുട്ടയെ വർഷങ്ങളോളം കുലദേവതയായി കണ്ട് ആരാധിച്ച് മധ്യപ്രദേശിലെ ഒരു കർഷക കുടുംബം. വിദഗ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകളാണെന്ന് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധറിലാണ് സംഭവം. വെസ്ത മണ്ഡലോയ് (40) എന്ന കർഷകനും കുടുംബവുമാണ് വർഷങ്ങളായി ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകളെ 'കാകർ ഭൈരവ'യെന്ന് വിശേഷിപ്പിച്ച് ആരാധിക്കുന്നത്. തങ്ങളുടെ കൃഷിയിടത്തെയും കന്നുകാലികളെയും നാശത്തിൽ നിന്ന് ഈ കുലദേവത രക്ഷിക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇവിടെ മാത്രമല്ല അടുത്തുള്ള ജില്ലകളിലും ഇത്തരത്തിൽ ദിനോസറിന്‍റെ മുട്ടകളെ ഇങ്ങനെ ആരാധിച്ചിരുന്നു.
അടുത്തിടെ ലഖ്‌നൗവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസിലെ വിദഗ്ധർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ വസ്തുക്കൾ യഥാർത്ഥത്തിൽ ടൈറ്റനോസോറസ് ഇനത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളാണ് എന്ന് തിരിച്ചറിഞ്ഞത്. ഈ വർഷം ജനുവരിയിൽ മധ്യപ്രദേശിലെ നർമദാ താഴ്‌വരയിൽ നിന്നും പാലിയന്‍ററോളജിസ്റ്റുകൾ സസ്യഭുക്കായ ടൈറ്റനോസറുകളുടെ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.