തിരുവനന്തപുരം : വനത്തിനുള്ളിലും വനാതിർത്തിയിലും താമസിക്കുന്ന, വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വനംവകുപ്പ് ഏർപ്പെടുത്തിയിരുന്ന ഇൻഷ്വറൻസ് പദ്ധതി നിർത്തലാക്കിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇടിമിന്നലേറ്റുള്ള മരണം, മുങ്ങി മരണം, മരത്തിൽ നിന്നുള്ള വീഴ്ച, ഭക്ഷ്യവിഷബാധ, വൈദ്യുതാഘാതം, മോട്ടോർ വാഹന അപകടനം, വന്യജീവി ആക്രമണം, പാമ്പുകടി എന്നിവ കാരണമുള്ള മരണത്തിനും, സ്ഥായിയായ അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ നൽകും.
അപകടത്തെ തുടർന്നുള്ള ആശുപത്രി ചികിൽൽസക്ക് 5,000 രൂപ, ആശുപത്രി യാത്രാ ചെലവിന് 1,000 രൂപ, വന്യജീവി ആക്രമണത്തിലോ പ്രകൃതിക്ഷോഭത്തിലോ വീടുകൾക്ക് കേടുപാ'ടുകളുണ്ടായാൽ 5,000 ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വനത്തിന് പുറത്ത് താമസിക്കുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെടാത്ത ആളുകൾക്ക് വന്യജീവി ആക്രണം മൂലമുള്ള അപകട മരണത്തിന് ഒരു ലക്ഷം രൂപയും, ആശുപത്രി ചികിൽസാ ചെലവിനായി 5,000 രൂപയും ഈ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. അതിന്റെ പരിധി ഒരു വർഷം പരമാവധി അഞ്ച് ലക്ഷം രൂപയായി നിജപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.