കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടം തന്നെ ഭക്ഷണമൊരുക്കും. ജനുവരി നാലു മുതൽ കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ മൂന്നു പേരാണ് ടെൻഡർ നൽകിയത്. അതിൽനിന്നാണ് പഴയിടം മോഹനൻ നമ്പൂതിരിയെതന്നെ നിശ്ചയിക്കാൻ ബുധനാഴ്ച ചേർന്ന ഭക്ഷണ കമ്മിറ്റി തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും മെനുവിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഉയരുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. സ്കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് ഇനി താൻ ഉണ്ടാവില്ല എന്ന് പറഞ്ഞാണ് അന്ന് പഴയിടം പടി ഇറങ്ങിയത്.
ഇക്കുറി കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽതന്നെ മന്ത്രി ശിവൻകുട്ടി ഭക്ഷണം സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കുകയും വെജിറ്റേറിയൻ മാത്രമേ വിതരണം ചെയ്യൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതോടെയാണ് പഴയിടം വീണ്ടും രംഗത്തുവന്നത്.
കഴിഞ്ഞ 16 തവണയും പഴയിടമാണ് സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.