ദോഹ: റമദാനിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. രാജ്യത്തെ വിവിധ ഹൈപ്പർ മാർക്കറ്റുകളുമായി സഹകരിച്ചാണ് 900ത്തോളം ഉൽപന്നങ്ങൾക്ക് റമദാൻ വിലക്കുറവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരും. സ്വദേശികൾക്കും താമസക്കാർക്കും റമദാൻ വ്രതവേളയിൽ കുറഞ്ഞ വിലക്ക് സാധനസാമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം നേതൃത്വത്തിൽ വിപണിയിൽ ഇടപെടുന്നത്. നിത്യോപയോഗ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര്, പാലുൽപന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിങ് സപ്ലൈസ്, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികൾ, പരിപ്പ്, കുടിവെള്ളം, ജ്യൂസുകൾ, തേൻ, ഫ്രഷ് പൗൾട്രി, റൊട്ടി, ടിൻ ഭക്ഷണങ്ങൾ, പാസ്ത എന്നിവ ഉൾപ്പെടെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവയുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
റമദാനിൽ എല്ലാ വിഭാഗം പൊതുജനങ്ങളുടെയും ഭക്ഷ്യ ആവശ്യം വർധിക്കുന്നതിനാലാണ് നിത്യോപയോഗ വസ്തുക്കൾക്ക് വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, സഫാരി ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് മാൾ, അൻസാർ ഗാലറി, ഫാമിലി ഫുഡ്സെന്റർ, അൽ ബലാദി, ഡൗൺ ടൗൺ സൂപ്പർ മാർക്കറ്റ്, കാരിഫോർ, ഫുഡ് വേൾഡ്, ഫുഡ് പാലസ്, മേഘ മാർട്ട്, മോണോപ്രിക്സ്, അൽ മീര, മൗൺ സൂപ്പർ മാർക്കറ്റ്, സൗദിയ, റവാബി, റാമിസ് എന്നീ പ്രമുഖ വാണിജ്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് റമദാനിലെ ഇളവുകൾ നടപ്പാക്കുന്നത്. ബലദ്നയുടെ പാൽ, പാൽ അനുബന്ധ ഉൽപന്നങ്ങൾ, ജ്യൂസ്, ശീതളപാനീയങ്ങൾ, അൽ വജ്ബയുടെ വിവിധ നട്സുകൾ, വിവിധ ബ്രാൻഡുകളുടെ പ്രീമിയം ചോക്ലറ്റ്, ബിസ്കറ്റ്, അമേരിക്കാന, അൽ ഐൻ, സിയാറ, വിവിധ ഫ്രോസൻ ബ്രാൻഡുകൾ എന്നിവ വിലക്കുറവോടെ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.