കുട്ടികൾക്കും മുതിർന്നവർക്കും നാലുമണി ചായക്കൊപ്പം കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ബിസ്കറ്റ്. അതിൽതന്നെ കുട്ടികൾ വളരെ അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് തേങ്ങാ ബിസ്കറ്റ്. അപ്പോൾ എങ്ങനെയാണ് ഈ ബിസ്കറ്റ് തയാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് രണ്ടു കപ്പ് തേങ്ങാ ഇട്ടു കൊടുക്കുക. ഇനി ഒരു കപ്പ് പൊടിച്ച പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഈ പഞ്ചസാരയും തേങ്ങയും നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക. കൈ കൊണ്ട് മിക്സ് ചെയ്താൽ മാത്രമേ തേങ്ങാ പാൽ നല്ല പോലെ ഇറങ്ങി ഇതിനു ആവശ്യമായ വെള്ളം കിട്ടുകയുള്ളൂ.
ഇനി നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ കപ്പ് മൈദാ ചേർത്ത് കൊടുക്കുക. കുറച്ചായി വേണം മൈദ ചേർത്ത് മിക്സാക്കാൻ. ഇനി നല്ല പോലെ കുഴച്ചെടുത്ത ശേഷം കൈ വെള്ളയിൽ കുറച്ചു ഓയിൽ തടവി കൊടുക്കുക.
ഇനി ഓരോ ബോളുകളാക്കി എടുത്ത ശേഷം കൈ വെള്ളയിൽ വെച്ച് പരത്തുക. കട്ട്ലെറ്റിന്റെ ആകൃതിയിൽ എടുക്കുക. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള ബിസ്കറ്റ് ശൈപ്പാക്കി എടുത്ത ശേഷം എണ്ണയിൽ നല്ല പോലെ ഫ്രൈ ചെയ്തു കോരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.