പെരി പെരി ചിക്കൻ പൊട്ടറ്റോ ചീസ് ബോൾ

പെരി പെരി ചിക്കൻ പൊട്ടറ്റോ ചീസ് ബോൾ

ആവശ്യമുള്ള സാധനങ്ങൾ:-

  • ചിക്കൻ ബ്രെസ്റ്റ് ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചത് - ഒരു കപ്പ്.
  • ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്.
  • പെരിപെരി സോസ് - മൂന്ന് ടേബിൾ സ്പൂൺ.
  • ഷാഹി വറ്റൽ മുളക് ചതച്ചത് - ഒരു ടേബിൾ സ്പൂൺ.
  • ഷാഹി വെളുത്തുള്ളി പൗഡർ - ഒരു ടേബിൾ സ്പൂൺ.
  • ഷാഹി കുരുമുളക് പൊടി - ഒരു ടേബിൾ സ്പൂൺ.
  • പെരി പെരി മസാല - രണ്ട് ടേബിൾ സ്പൂ.
  • ബട്ടർ - രണ്ട് ടേബിൾ സ്പൂൺ.
  • മൈദ - മൂന്ന് ടേബിൾസ്പൂൺ.
  • പാൽ - രണ്ട് കപ്പ്.
  • ചീസ് സ്ളൈസ് - ആവശ്യത്തിന്.
  • മൊസാരല്ല ചീസ് - ആവശ്യത്തിന്.
  • മല്ലിയില - ആവശ്യത്തിന്.
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ പാത്രത്തിൽ ബട്ടർ ഇട്ട് ഉരുകിയാൽ അതിലേക്ക് മൈദ ഇട്ട് ഇളക്കിയ ശേഷം പാൽ കുറച്ചു വീതം ഒഴിച്ച് കട്ട വരാതെ ഇളക്കുക .അതിലേക്ക് പെരി പെരിമസാലയും കുരുമുളക് പൊടിയും വെളുത്തുള്ളി പൗഡറും വറ്റൽ മുളക് ചതച്ചത് പകുതിയും എല്ലാം കൂടി ഇട്ട് നന്നായി കട്ടിയാകുന്ന വരെ ഇളക്കി റെഡിയാക്കുക. അതിലേക്ക് ചിക്കൻ ക്രഷ് ചെയ്തതും , ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതും, പെരി പെരി സോസും ബാക്കി വറ്റൽ മുളക് ചതച്ചതും മല്ലിയിലയും ഉപ്പും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് വെക്കുക. വേറെ ഒരു പാത്രത്തിൽ മൊസരെല്ല ചീസും പെരിപെരി മസാലയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.

ശേഷം ഉണ്ടാക്കി വെച്ചിട്ടുള്ള ചിക്കൻ ഉരുളക്കിഴങ്ങ് മിശ്രിതത്തിൽ നിന്നും കുറച്ചു വീതം എടുത്ത് കൈയിൽ വെച്ച് ചെറുതാക്കി പരത്തി ഉള്ളിൽ ആവശ്യത്തിന് ചീസിന്റെ സ്ളൈസും മൊസരെല്ല ചീസ് മിക്സും കൂടി വെച്ച് ബോൾ രൂപത്തിൽ ഉരുട്ടി മുട്ടയുടെ വെള്ളയിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. വളരെ രുചികരമായ പെരിപെരി ചിക്കൻ പൊട്ടറ്റോ വിത്ത് ചീസ് ബോൾ റെഡി.

Tags:    
News Summary - Peri Peri Chicken Potato Cheese Balls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.