നോമ്പുകാലത്ത് ഹെൽത്തിയായ ഒരു പാനീയമാണ് ബദാം മിൽക്ക്. കാത്സ്യം, റൈബോഫ്ലേവിൻ, തയാമിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുന്നതുമാണിത്.
ആവശ്യമായ ചേരുവകൾ:
1. ബദാം - 1/4കപ്പ് (ഏകദേശം 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത്)
2. പാൽ - 600 മില്ലി
3. പഞ്ചസാര - 6 ടേബിൾസ്പൂൺ (രുചി അനുസരിച്ച് കൂടുതലോ കുറവോ ചേർക്കാം)
4. ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
5. റോസ് വാട്ടർ - 1/4 ടീസ്പൂൺ
6. കുങ്കുമപ്പൂവ് - ഒരു നുള്ള് (1 ടേബിൾസ്പൂൺ ചൂടുള്ള പാലിൽ കുതിർത്തു വെച്ചത്)
7. ബദാം, പിസ്ത (അരിഞ്ഞത്) - 3 ടേബിൾസ്പൂൺ
1. കുതിർത്ത ബദാമിന്റെ തൊലി കളഞ്ഞ് 1/4 കപ്പ് പാൽ ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക.
2. ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ പാൽ തിളപ്പിച്ച്, തീ കുറക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇടയ്ക്കിടെ ഇളക്കി 5 - 6 മിനിറ്റ് കൂടി തിളപ്പിക്കുക.
3. ഇതിലേക്ക് പൊടിച്ച ബദാം പേസ്റ്റ്, ഏലയ്ക്കാപ്പൊടി, റോസ് വാട്ടർ, കുതിർത്തു വെച്ച കുങ്കുമപ്പൂവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 3 - 4 മിനിറ്റ് കൂടി തിളപ്പിക്കുക. തീയിൽനിന്ന് മാറ്റി ഇതിലേക്ക് അരിഞ്ഞ ബദാമും പിസ്തയും ചേർത്ത് ചൂടോടെയോ തണുപ്പിച്ചോ സേർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.