ചേരുവകൾ
• സ്പ്രിങ് റോൾ ഷീറ്റ്
• ഫില്ലിങ്ങിനുള്ള ക്രീം
• 1/2 കപ്പ് whipping ക്രീം
• 1 കപ്പ് പാൽ
• 1/4 കപ്പ് പഞ്ചസാര
• 1/4 കപ്പ് കോൺഫ്ലോർ
• 3 ടേബിൾസ്പൂൺ മൈദ
• 1 ടീസ്പൂൺ വാനില എസെൻസ്
ഷുഗർ സിറപ്പ് തയാറാക്കാൻ
• 3/4 കപ്പ് വെള്ളം
• 1 1/2 കപ്പ് പഞ്ചസാര
• 1 ടീസ്പൂൺ വാനില എസെൻസ്
• സ്ലൈസഡ് പിസ്ത (optional)
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ, വിപ്പിങ് ക്രീം, പാൽ, പഞ്ചസാര, കോൺഫ്ലോർ, മൈദ, വാനില എന്നിവ ചേർക്കുക. നന്നായി ഇളക്കുക. ക്രീം തിക്ക് ആയി വന്നാൽ തീയിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് മാറ്റുക. തണുപ്പിക്കാൻ ഫ്രിഡ്ജിൽ വെക്കുക. ഷുഗർ സിറപ്പ് ഉണ്ടാക്കാൻ പഞ്ചസാര, വെള്ളം, വാനില ചേർത്ത പഞ്ചസാര അലിയുന്നതുവരെ ഇളക്കി 10 മിനിറ്റ് തിളപ്പിച്ച് എടുക്കുക. ഇനി സ്പ്രിങ് റോൾ ഷീറ്റ് എടുത്ത് പകുതി കട്ട് ചെയ്യുക എന്നിട്ട് ഒരു പീസ് ഹൊറിസോണ്ടലായി വെച്ചുകൊടുക്കണം. അതിെന്റ മുകളിൽ അടുത്ത പീസ് വെർട്ടിക്കലായി വെച്ചുകൊടുക്കുക. എന്നിട്ട് അതിൽ കുറച്ചു ക്രീം പൈപ്പ് ചെയ്ത് കൊടുക്കുക. സൈഡിൽ വരുന്ന പീസ് മടക്കി അത് റോൾ ചെയ്ത് കൊടുക്കാം. ഈ റോൾ ബേക്ക്/ഫ്രൈ ചെയ്യാം. ഗോൾഡൻ കളർ ആയതിനു ശേഷം ഷുഗർ സിറപ്പിൽ കോട്ട് ചെയ്ത് സ്ലൈസഡ് പിസ്ത നട്ട്സ് വെച്ച് ഗാർനിഷ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.