കാഴ്ചയിലും രുചിയിലും സവിശേഷമായ ഒരു വിഭമാണ് കിളിക്കൂട്. മുട്ടയും മസാലകളും ചേർന്ന ആകർഷകമായ ഇഫ്താർ വിഭവം പരീക്ഷിക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് - നാല്
ഉള്ളി - രണ്ട്
പച്ചമുളക് - രണ്ട്
പുഴുങ്ങിയ മുട്ട - മൂന്ന്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
മല്ലിയില
മുട്ട - ഒന്ന്
സേമിയ - ഒരു കപ്പ്
എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്തു മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നു വന്നശേഷം, മഞ്ഞൾപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
അതിലേക്ക് ഉടച്ചുവെച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മുട്ട പുഴുങ്ങിയത് രണ്ടാക്കി മുറിക്കുക. മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്തു, നടുവിൽ മുട്ടവെച്ചു, ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക.
മുട്ട സ്പൂൺകൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവെച്ച ബോൾസ് മുട്ടയിൽ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക.
എണ്ണചൂടാക്കി കിളിക്കൂടിനെ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.