സാകൂ റൈസ് ഫ്രൂട്ട് മിക്സ്

സാകൂ റൈസ് ഫ്രൂട്ട് മിക്സ്

നോമ്പ് സമയത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുന്ന ആരോഗ്യകരവും രുചികരവും അതോടൊപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാനും കഴിയുന്ന ഒരു ഡ്രിങ്കാണിത്

ആവശ്യമുള്ള സാധനങ്ങൾ

  • പാൽ - രണ്ട് കപ്പ് 
  • പഞ്ചസാര - ഒരു കപ്പ് ,
  • കസ്റ്റാർഡ് പൗഡർ - മൂന്ന് ടേബിൾ സ്പൂൺ
  • സാഗൂ റൈസ് - ഒരു കപ്പ്,
  • മിൽക്ക് പൗഡർ- മൂന്ന് ടേബിൾ സ്പൂൺ
  • പഴ വർഗ്ഗങ്ങൾ
  • ആപ്പിൾ- ഒരെണ്ണം
  • മുന്തിരി - ഇരുനൂറ് ഗ്രാം
  • അനാർ-ഒരെണ്ണം
  • വാഴ പഴം- ഒരെണ്ണം
  • ഈന്തപഴം,- എട്ടെണ്ണം
  • സ്ട്രോബറി -അഞ്ചെണ്ണം
  • ഷാഹി കശുവണ്ടി - എട്ടെണ്ണം
  • ഷാഹി ബദാം - എട്ടെണ്ണം

ഉണ്ടാക്കുന്ന വിധം

പാൽ നന്നായി തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ഇട്ടു കൊടുക്കുക . ഒരു ബൗളിൽ കസ്റ്റഡ് പൗഡർ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്തു പാലിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക .ചൂടാറിയതിന് ശേഷം ഫ്രിഡ്ജിൽ പത്ത് പതിനഞ്ച് മിനിറ്റ് തണുപ്പിച്ചെടുക്കുക

അതിനുശേഷം സാഗൂ റൈസ് വേവിക്കുക .നന്നായി വെന്ത സാഗുറൈസ് കഴുകി അരിച്ചെടുത്ത് പഴങ്ങളെല്ലാം ചെറിയ ക്യൂബ് സൈസിൽ മുറിച്ചെടുത്ത് തണുത്ത കസ്റ്റഡ് മിക്സും , സാഗൂ റൈസും, ഫ്രൂട്ട് മിക്സും കൂടി നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കുക

Tags:    
News Summary - Saku Rice Fruit Mix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-03-12 05:12 GMT