കുഞ്ഞിപ്പത്തിൽ (കക്കറോട്ടി)

ചേരുവകൾ:

  • അരിപൊടി - അര കിലോ
  • ബീഫ് : അര കിലോ
  • വെളിച്ചെണ്ണ: ആവശ്യത്തിന്
  • വലിയുള്ളി: മൂന്നെണ്ണം (ഇടത്തരം)
  • തക്കാളി : ഒരെണ്ണം
  • പച്ചമുളക് : അഞ്ചെണ്ണം
  • ഇഞ്ചി വെളുത്തുള്ളി: ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • മഞ്ഞൾപൊടി: അര ടീസ്പൂൺ
  • മുളക്പൊടി: ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി: രണ്ട് ടീസ്പൂൺ
  • ഗരംമസാല: അര ടീസ്പൂൺ
  • കുരുമുളക് : ഒരു ടീസ്പൂൺ
  • തേങ്ങ : ഒരു മുറി
  • ചെറിയുള്ളി : അഞ്ചെണ്ണം
  • വല്യ ജീരകം: ഒരു ടിസ്പൂൺ
  • പട്ട : രണ്ടോ, മൂന്നോ ചെറിയ കഷ്ണം
  • ഗ്രാമ്പൂ - നാലോ അഞ്ചോ എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഷാഹി അരിപൊടി ചെറു ചൂട് വെള്ളത്തിൽ നന്നായി കുഴച്ചെടുക്ത്ത് ചെറിയ ബോൾസ് ആക്കി പ്രസ്സ് ചെയ്യുക. അരിപൊടി മുഴുവൻ ആ ഷെയ്പിൽ ആക്കി , ആവിയിൽ നന്നായി വേവിച്ച് മാറ്റി വെക്കുക.ബീഫ് നന്നായി ഗ്രേവി കുറഞ്ഞ കറി ആക്കി മാറ്റി വെക്കുക. ശേഷം തേങ്ങ യുടെ അരപ്പ് തയ്യാറാക്കാം.ഒരു മുറി തേങ്ങ ചിരകിയത് വല്യ ജീരകം,പട്ട, ഗ്രാമ്പൂ ചേർത്ത് അരചെടുക്കുക.

മിക്സ് ചെയ്യുന്ന വിധം:

ആവശ്യമായ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച് ചെറിയുള്ളി കൊത്തിയരിഞ്ഞതും , കറിവേപ്പിലയും ഇട്ട് തേങ്ങയുടെ അരപ്പ് ചേർക്കുക.ശേഷം വേവിച്ച് വെച്ച പത്തിലും ബീഫ് കറിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറു ഗ്രവിയോട് കൂടി സെർവ് ചെയ്യാം.

Tags:    
News Summary - kunjipatthil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.