പാൻ വച്ച് ചൂടാക്കി ബട്ടർ ഇടുക, അതിലേക്ക് നുറുക്കിയ സേമിയ ഇട്ടു വറുത്തെടുക്കുക. ശേഷം ഏലക്കപൊടി ഇട്ടിളക്കി രണ്ട് ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതു ഒരു ചെറിയ കപ്പ് പോലെ സെറ്റ് ചെയ്തു എടുക്കണം. ഇതിൽ ആണ് കസ്റ്റാർഡ് ഉണ്ടാക്കി ഫിൽ ചെയ്യുന്നത്.
അതിനുവേണ്ടിട്ട് ഒരു കപ്പ് കേക്ക് ട്രേ അല്ലെങ്കിൽ, ചിത്രത്തിലേതു പോലുള്ള ട്രേയിൽ സേമിയ കൂട്ടു സ്പൂൺ കൊണ്ട് പ്രസ്സ് ചെയ്തു കപ്പ് ഷേപ്പ് ആക്കുക. ശേഷം സെറ്റ് ആവാൻ ഒന്നര മണിക്കൂർ ഫ്രിഡ്ജിൽ വക്കുക. ശേഷം പാൽ തിളപ്പിച്ച് അതിലേക്കു കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾ സ്പൂൺ പാലിൽ കലക്കി ചേർത്ത് കൊടുക്കുക.
മധുരത്തിനു ആവശ്യമായ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് കൊടുത്തു കുറുക്കി എടുത്തു തണുക്കാൻ വക്കുക. ഇഷ്ടമുള്ള പഴങ്ങൾ മുറിച്ചെടുത്ത് അതിനൊപ്പം നട്സും കറുത്ത മുന്തിരിയും ചേർത്ത് തണുത്ത കസ്റ്റർഡ് ചേർത്ത് മിക്സ് ചെയ്യുക. സെറ്റ് ചെയ്ത സേമിയ കപ്പിൽ വച്ച് കൊടുക്കുക മുകളിൽ സ്റ്റോബെറി അല്ലെങ്കിൽ ചെറി വെച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.