ഓണസദ്യക്കു ശേഷം കിട്ടുന്ന പായസത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. അതു പാൽപായസമാണെങ്കിൽ പറയുകയും വേണ്ടാ. പഴമയുടെ രുചി ഒട്ടും ചോർന്നുപോകാതെ വളരെ പെട്ടെന്നു തയാറാക്കാൻ പറ്റിയ പായസമാണിത്.
അരി കഴുകി 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ കുതിർത്തു െവയ്ക്കുക. അരി, വെള്ളം, ഉപ്പ്, ഗ്രാമ്പൂ എന്നിവ ചേർക്കുക. തിളയ്ക്കുന്നതുവരെ ഉയർന്ന തീയിൽ വേവിക്കുക, അതിനു ശേഷം തീ കുറയ്ക്കുക. അരിയിലെ വെള്ളം പകുതിയായാൽ 1/2 ലിറ്റർ പാൽ ചേർക്കുക. പഞ്ചസാര ചേർത്തു തിളയ്ക്കുന്നതു വരെ വേവിക്കുക.
ഇനി 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. 1/2 ലിറ്റർ പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ഉണങ്ങിയ മുന്തിരിയും കശുവണ്ടിപ്പരിപ്പും 1 ടീസ്പൂൺ നെയ്യിൽ വഴറ്റുക, ഇത് പായസത്തിൽ ചേർത്തു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.