1. എല്ലില്ലാത്ത ചിക്കൻ -½ കിലോ (ചെറുതായി മുറിച്ചത്)
2. മുളകുപൊടി -2 ടീസ്പൂൺ
3. കുരുമുളക് പൊടി -1 ടീസ്പൂൺ
4. വെളുത്ത കുരുമുളക് പൊടി -½ ടീസ്പൂൺ
5. നല്ലജീരകപ്പൊടി -¼ ടീസ്പൂൺ
6. വെളുത്തുള്ളി ചതച്ചത് -2 ടീസ്പൂൺ
7. തൈര് -1 ടേബിൾസ്പൂൺ
8. ചെറുനാരങ്ങ നീര് -1 ടേബിൾസ്പൂൺ
9. ഉപ്പ് -പാകത്തിന്
10. ഒലിവ് ഓയിൽ -3 ടേബിൾസ്പൂൺ
1. ചിക്കൻ എണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് ഏകദേശം 2-3 മണിക്കൂർ ഫ്രിഡ്ജിൽ മൂടി വെക്കുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി, മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്ത് ഇടക്കിടെ ഇളക്കി മീഡിയം തീയിൽ വറുത്തെടുക്കുക.
1. സവാള - 1 (ചെറുതായി അരിഞ്ഞത്)
2. തക്കാളി -1 (ചെറുതായി അരിഞ്ഞത്)
3. കുക്കുമ്പർ -½ കപ്പ് (അരിഞ്ഞത്)
4. ഒലീവ് -2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
5. മല്ലിയില -2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
6. നാരങ്ങ നീര് -2 ടീസ്പൂൺ + ¼ ടീസ്പൂൺ
7. മയോണൈസ് -4 ടേബിൾസ്പൂൺ
8. തൈര് -3 ടേബിൾസ്പൂൺ
9. വെളുത്തുള്ളി ചതച്ചത് -3 വലിയ അല്ലി
10. പിറ്റാ ബ്രെഡ് -3-4 (പകുതിയായി മുറിച്ച് വെക്കുക)
11. ലെറ്റൂസ് ലീവ്സ് - 8-10 വലിയ കഷണങ്ങൾ
12. ഫ്രഞ്ച് ഫ്രൈസ് -½ കപ്പ്
13. ഉപ്പ് -പാകത്തിന്
1. ഒരു പാത്രത്തിൽ ഉള്ളി, തക്കാളി, കുക്കുമ്പർ, ഒലീവ്, അൽപം ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത ചിക്കൻ കഷ്ണങ്ങളും 2 ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക.
2. മറ്റൊരു പാത്രത്തിൽ മയോണൈസ്, തൈര്, വെളുത്തുള്ളി ചതച്ചത്, ¼ ടീസ്പൂൺ നാരങ്ങാനീരും കുറച്ച് ഉപ്പും ചേർത്ത് ഇളക്കുക. മയോണൈസ് സോസ് റെഡി.
3. ഒരു പിറ്റാ ബ്രെഡ് പകുതി എടുത്ത് അതിനുള്ളിൽ അൽപം മയോണൈസ് സോസ് ചേർക്കുക, അതിൽ ലെറ്റൂസ്, ചിക്കൻ -വെജ് മിശ്രിതവും കുറച്ച് ഫ്രഞ്ച് ഫ്രൈസും നിറക്കുക. ഉടനെ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.