ആദ്യമായി ബ്രഡ് നാല് സൈഡ് മുറിച്ചുമാറ്റുക. ശേഷം രണ്ട് മുട്ട ബൗളിൽ പൊട്ടിച്ച് ഒഴിച്ചുബീറ്റ് ചെയ്ത് കൊടുക്കുക. ബ്രെഡ് രണ്ട് എണ്ണം ഒന്നിന് മുകളിൽ ഒന്നായിവെച്ച് എല്ലാവശവും ബീറ്റ് ചെയ്ത് വെച്ച മുട്ടയിൽ മുക്കി എടുക്കുക.
ശേഷം റെസ്ക് പൗഡറിൽ മുക്കി എടുക്കുക. പിന്നീട് ചൂടായ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. അടുത്തതായി മസാല ഫില്ലിങ്ങാണ്. അതിനായി ക്യാരറ്റ് ചോപ്പ് ചെയ്തതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും കാപ്സികം, ചോപ്പ് ചെയ്തചിക്കൻ രണ്ട് ടീസ്പൂൺ മയോനൈസ് ഇതെല്ലാം ചേർത്ത് യോജിപ്പിച്ചുവെക്കുക.
ഫ്രൈ ചെയ്ത ബ്രെഡ് രണ്ട് ഭാഗമായി മുറിച്ചെടുത്താൽ പോക്കറ്റ് പോലെ കാണാം. അതിൽ ആവശ്യത്തിന് മസാല ഫിൽ ചെയ്ത്കൊടുക്കുക. പോക്കറ്റ് ഷവർമ തയാർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.