കുട്ടികൾക്കു ഇഷ്ടപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് പാസ്ത. എന്നാൽ, മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്കിത് തയ്യാറാക്കിയെടുക്കാം. തനിനാടൻ രീതിയിൽ നാളികേരവും ചെറിയ ഉള്ളിയും പെരുംജീരകവും എല്ലാം ചേർത്ത് അരച്ചെടുത്ത് ഉണ്ടാക്കുന്ന സൂപ്പർ പാസ്ത. പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ കുട്ടികളുടെ ടിഫിൻ ബോക്സ് ഐറ്റം കൂടിയാണിത്. ബ്രേക്ക്ഫാസ്റ്റ് ആയും ഡിന്നർ ആയും കഴിക്കാവുന്നതാണ് ഇത്.
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പച്ചമുളക് എല്ലാം ഇട്ട് വഴറ്റി മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർത്ത് ഒന്നു വഴറ്റി അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക.
ഒരു കുഴിയുള്ള പാത്രത്തിൽ വെള്ളവും ഒരു ടേബിൾ സ്പൂൺ ഓയിലും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. തിള വന്നാൽ മക്രോണി ഇട്ടു വേവിച്ചെടുക്കുക. വെന്ത ശേഷം അരിപ്പ വെച്ച് വെള്ളം കളഞ്ഞു ഊറ്റി എടുക്കണം. വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങാ, ചെറിയ ഉള്ളി, ജീരകം, ഉലുവ, കുരുമുളക്, പട്ടയുടെ ഇല, വറ്റൽ മുളക് ഇവ ഇട്ട് നന്നായൊന്നു മൂപ്പിച്ചെടുത്തു അരച്ചെടുക്കണം.
അരപ്പ് മാറ്റി വെക്കണം. നേരത്തെ തയ്യാറാക്കിയ ചിക്കൻ കറിയിലേക്ക് വറുത്തരച്ച തേങ്ങാക്കൂട്ട് ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കണം. വേവിച്ചു വെച്ച മാക്രോണി ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ഉലുവയും കറിവേപ്പിലയും മക്രോണി മിക്സിലേക്ക് ഒഴിച്ച് കൊടുത്താൽ പാസ്ത റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.