ഫോയര്‍ ആധുനിക വീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഫോയര്‍. ലഘുസന്ദര്‍ശനങ്ങള്‍ക്കും മറ്റുമായി തിരക്കിട്ട് വരുന്ന അതിഥികള്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം-അതാണ് ഫോയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വീകരണമുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി വരാന്തയില്‍നിന്ന് ആദ്യം ഫോയര്‍ റൂമിലേക്കാണ് പ്രവേശിക്കുക. മിക്കവാറും വീടുകളില്‍ ഒൗദ്യോഗികാവശ്യങ്ങള്‍ക്കായി വീട്ടിലുള്ളവരെ കാണാനത്തെുന്നവര്‍ക്കായാണ് ഫോയര്‍ തയാറാക്കുന്നത്. ഇത് വീട്ടിനകത്തെ സ്വകാര്യതയെ നഷ്ടപ്പെടുത്തുകയുമില്ല. വീടിന്‍െറ മറ്റുഭാഗങ്ങളില്‍നിന്ന് ഫോയര്‍റൂമിലേക്ക് ഒരു വാതില്‍ കൂടിയുണ്ടെങ്കില്‍ സ്വകാര്യതക്ക് ഒട്ടും ഭംഗം വരുകയില്ല.
ഫോയറിന് അധികം വലിപ്പമുണ്ടാകാറില്ല. ചെറിയ ഇടനാഴി പോലെയൊക്കെയാണ് ഇത് ഡിസൈന്‍ ചെയ്യുക. ചെറിയ റൂമാണെങ്കില്‍ കണ്‍സോളുകള്‍(ചെറിയ മേശകള്‍) ആണ് ഏറ്റവും അനുയോജ്യം. വലിയ ക്ളോക്കുകളോ, കണ്ണാടികളോ വെക്കുന്നത് മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിപ്പിക്കാന്‍ സഹായകമാകും. കഴിവതും ഫോയര്‍ ലളിതമായി അലങ്കരിക്കുക. ചില വീടുകളില്‍ ഫോയറിനോട് ചേര്‍ന്ന് അതിഥികള്‍ക്കായി ചെറിയ ബാത്ത് റൂം കൂടി ഒരുക്കാറുണ്ട്.
വാണിജ്യസ്ഥാപനങ്ങളിലും ഫോയറുകളുണ്ട്. വീടിന്‍െറ ഫോയറിനേക്കാള്‍ നിരവധി ചുമതലയാണ് തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ ഫോയറിന് നിര്‍വഹിക്കാനുള്ളത്. കണ്‍സെഷന്‍ ഏരിയ, ഫ്രണ്ട് ഓഫിസ്, ടിക്കറ്റ് ബൂത്ത്, പബ്ളിക് റെസ്റ്റ് റൂം എന്നീ ചുമതലകളാണ് തിയറ്ററുകളില്‍ ഫോയറിന്‍േറത്. വലിയ ഓഫിസുകളില്‍ റിസപ്ഷന്‍, എലിവേറ്റര്‍, സ്റ്റെയര്‍ എന്നിവയും ഫോയറില്‍ ഉള്‍പ്പെടും.
പര്‍ഗോള വീടിന്‍െറ ഒരു ഷെയ്ഡിങ് എലിമെന്‍റ് ആയാണ് പര്‍ഗോള ഉപയോഗിക്കുന്നത്. തുറന്ന, നാലു തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍െറ പ്രതീതിയല്ല പര്‍ഗോള ജനിപ്പിക്കുക. കാരണം, പര്‍ഗോള റൂഫിങ് ചെയ്യുന്ന സ്ഥലത്തിന്‍െറ പ്രത്യേകതയനുസരിച്ച് മനോഹരമായ വിവിധ ഡിസൈനുകളിലാണ് ആര്‍ക്കിടെക്ടുകള്‍ അവ നിര്‍മിക്കുന്നത്. വലിയ ബീമുകള്‍ ആണ് പെര്‍ഗോളയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇത് കൂടുതലും തടിയിലായിരിക്കും. കോണ്‍ക്രീറ്റും സ്റ്റീലും ഉപയോഗിക്കുന്നവരുമുണ്ട്. ബീമുകള്‍ തുറന്നിട്ടും മുകളില്‍ സുതാര്യമായ ഷീറ്റോ മറ്റും ഇട്ടും പണിയാറുണ്ട്.
സാധാരണ ബാല്‍ക്കണിയോട് ചേര്‍ന്ന് അല്ളെങ്കില്‍ ഫ്രണ്ട് എലിവേഷനോടോ, കാര്‍ പോര്‍ച്ചിനോടോ, സ്റ്റെയര്‍കേസിന് മുകളിലായോ ഒക്കെയാണ് പര്‍ഗോള നിര്‍മിക്കുന്നത്. ഫ്രണ്ട് എലിവേഷനോട് ചേര്‍ന്നാണ് പര്‍ഗോളയുടെ സ്ഥാനമെങ്കില്‍ അത് വീടിന് കുലീനത നല്‍കും. മോഡേണ്‍ ഡിസൈനിങ്ങില്‍ ഒരു ഡിസൈന്‍ എലമെന്‍റായാണ് പര്‍ഗോളയെ കണക്കാക്കുന്നത്. വീടിനോട് ചേര്‍ന്നല്ലാതെ പൂന്തോട്ടത്തിലും പര്‍ഗോളകള്‍ നിര്‍മിക്കാറുണ്ട്.
പാഷിയോ ഒരു പിന്‍മുറ്റം എന്നുവേണമെങ്കില്‍ പാഷിയോയെ വിശേഷിപ്പിക്കാം. ഡൈനിങ്ങിന് പുറത്തെ സിറ്റൗട്ടായാണ് പാഷിയോ (Patio) ഉപയോഗിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വീടിനു നടുവിലെ സിറ്റൗട്ടാണ് പാഷിയോ. നമ്മുടെ നാട്ടിലും സിറ്റൗട്ടിന്‍െറ പ്രതീതിയാണ് പാഷിയോ നല്‍കുന്നത്. ഇവിടെയിരുന്ന് ഭക്ഷണവും കഴിക്കാം. പ്രധാന വാതിലിലൂടെയല്ലാതെ പാഷിയോയിലൂടെ ഡൈനിങ് റൂമിലേക്ക് പ്രവേശിക്കാം. സ്വീകരണമുറിയില്‍ അതിഥികള്‍ വരുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ക്ക് പുറത്തു കടക്കണമെങ്കില്‍ ഡൈനിങ് റൂമില്‍ നിന്ന് പാഷിയോ വഴി കാര്‍പോര്‍ച്ചിലേക്കത്തൊവുന്ന രീതിയിലാണ് ഡിസൈന്‍. തുറന്ന സിറ്റിങ് ഏരിയയായതിനാല്‍ പാഷിയോ വീടിനുള്ളിലേക്ക് കാറ്റും വെളിച്ചവും പ്രദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.