ബോളിവുഡ് നടി മാധുരി ദീക്ഷിതിന് 48 കോടി വിലയുള്ള വീടാണ് മുംബൈയിലുള്ളത്. എല്ലാ മുറികളിലും വെളിച്ചം കയറാൻ അനുവദിക്കുന്ന വലിയ ഗ്ലാസ് ജനാലകളാണ് ഈ വീട്ടിലുള്ളത്. താരവും അവരുടെ ഭർത്താവായ ഡോക്ടർ ശ്രീരാം നേനെയും അടുത്തിടെ ഒരു ആർകിട്വക്ച്വർ കമ്പനിയുമായി കൊളാബ് ചെയ്തുകൊണ്ട് ഒരു അഭിമുഖത്തിൽ അവരുടെ വീടിന്‍റെ ഹോം ടൂർ നൽകുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട പ്രശസ്ത കലാകാരൻ എം.എഫ് ഹുസൈന്‍റെ കലാ സൃഷ്ടികളാണ് വീടിന്‍റെ പ്രധാന ആകർഷണം. എം.എഫ്. ഹുസൈന്‍റെയും അദ്ദേഹത്തിന്‍റെ വരകളുടെയും ഒരു വലിയ ആരാധികയാണ് മാധുരി. മാധുരിക്ക് വേണ്ടി അദ്ദേഹം വരച്ചുകൊടുത്ത ചിത്രങ്ങളാണ് വീടിന്‍റെ രൂപകൽപനയുടെ അച്ചുതണ്ട്. വീട്ടിൽ കയറുമ്പോൾ തന്നെ ഹുസൈന്‍റെ പെയിന്‍റിങ് നമുക്ക് കാണാം. ലിവിങ് റൂമിലും അദ്ദേഹത്തിന്‍റെ പ്രാധനപ്പെട്ട വരകളുണ്ട്. ഡൈനിങ് ഏരിയയുടെ ഒരു സ്റ്റൈലിഷ് ബാറും ലിവിങ് റൂമുമായി ഇഴകി ചേരുന്നുണ്ട്.
ഹുസൈൻ ജിയുടെ ചിത്രങ്ങൾ കാണിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ കാര്യം മാധുരി ഓർത്തക്കുന്നുണ്ട്. ഹുസൈൻ ജിക്ക് മാധുരിയുടെ വീട്ടിലെ ചുമരിൽ വരക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാൽ വീട് മാറാൻ സാധ്യതയുള്ളതിനാൽ താൻ അത് എതിർത്തു എന്ന് മാധുരി പറഞ്ഞു. ഹുസൈൻ ജി ഉപയോഗിച്ച നിറങ്ങൾ വീടിന്‍റെ ഭംഗിയെ എടുത്ത് കാണിക്കുന്നുണ്ടെന്നും മാധുരി പറയുന്നു.
സംഗീതം, കല, നാടകം, ടെക്നോളജി എന്നിവയുടെയെല്ലാം മനോഹരമായൊരു കൂടിച്ചേരലാണ് മാധുരിയുടെയും കുടുംബത്തിന്‍റെയും വീട്. വളരെ മിനിമലായ എന്നാൽ അത്രയും തന്നെ ഭംഗിയും ഒതുക്കവുമുള്ള വീടിന് ഭംഗി കൂട്ടാനായി പുറത്തുള്ള കടലിന്‍റെ കാഴ്ചയും സഹായിക്കുന്നുണ്ട്. തന്‍റെ കുടുംബത്തിലെ പഴയ ഫോട്ടോകൾ മുതൽ തന്‍റെ മക്കളുടെ വ്യത്യസ്ത കാലഘട്ടത്തിലെ ഫോട്ടോകളെല്ലാം മാധുരിയും ഭർത്താവും വീട്ടിൽ കാഴ്ചയായി വെച്ചിട്ടുണ്ട്.
മാധുരിയുടെ മുംബൈയിലെ ഈ വീട് ഡിസൈൻ ചെയ്ത ആർകിട്ടെക്ട് അപൂർവ ഷ്രോഫ് വീടിനെ കുറിച്ച് വർണിക്കുന്നത് ഇങ്ങനെയാണ്- 'സമകാലീന ഭംഗിയും മിനിമലിസവുമായി ഒത്തു ചേരുന്ന ഒരു ശാന്തമായ സ്പേസാണ്, അതിനൊപ്പം നേർരേഖകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മനോഹരമായ ആകൃതിയും അതിനൊത്ത നിറങ്ങളും ഈ വീടിന്‍റെ എയ്സ്തറ്റിക്കുമായി ഒരുമിക്കുന്നുണ്ട്,'. ഈ വീട്ടിലെയെല്ലാം തന്നെ അലങ്കോലമില്ലാത്ത വളരെ മനോഹരമായ അതിനൊപ്പം കലാപരവുമായ വീടാണെന്നാണ് മാധുരിയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.