ഏതാണ്ട് ഒരു വര്‍ഷം മുമ്പായിരുന്നു രാമേശ്വരത്തേക്കുള്ള ആ യാത്ര.
കൂടെ രണ്ട് സുഹൃത്തുക്കള്‍. മുന്നൊരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.
'വീണുകിട്ടിയ' ഒരവധി ദിനത്തില്‍ പെട്ടെന്നുണ്ടായ ഒരു തോന്നല്‍.
രാമേശ്വരം വഴി ധനുഷ്ക്കോടിയും കണ്ട് മടങ്ങാമെന്ന് ചിന്തിച്ച്
തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറി.
ട്രെയിനിനകത്തിരുന്നാണ് വഴിയില്‍ കാണേണ്ട
കാഴ്ചകളെ കുറിച്ചൊക്കെ പറഞ്ഞു തുടങ്ങിയത്.
പലതും പറഞ്ഞ കൂട്ടത്തില്‍ ആരോ ഓര്‍മിപ്പിച്ചു
'എ.പി.ജെ അബ്ദുല്‍ കലാമിന്‍്റെ വീട് രാമേശ്വരത്താണ്്,
അവിടെയും കയറാം.'
എ.പി.ജെ എന്ന് കേട്ടതും ഏതൊരു സാധാരണക്കാരനെയും
പോലെ എന്‍്റെ മനസ്സിലും - അഗ്നി ചിറകുകള്‍, സ്വ്പ്നം കാണു ,
ജ്വലിക്കുന്ന മനസ്സുകള്‍- എന്നീ വാക്കുകള്‍ തെളിഞ്ഞു.
വാക്കിലും പ്രവര്‍ത്തിയിലും പോസറ്റീവ് എനര്‍ജിയുടെ
അഗ്നി നിറച്ച ആ ലെജന്‍്റിനോടുള്ള ആദരവായിരുന്നു ഉള്ളില്‍.
ആത്മ സമര്‍പ്പണം, കഠിനാധ്വാനം, ശുഭാപ്തി വിശ്വാസം
എന്നിവയെക്കുറിച്ചൊക്കെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്ന,
ഇന്ത്യന്‍ ജനതയെ ഇത്രത്തോളം പ്രചോദിപ്പിച്ച മറ്റേത് നേതാവാണ്
ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.?
രാമേശ്വരത്തത്തെിയതിന്‍്റെ രണ്ടാം നാള്‍
രാവിലെ, ഞങ്ങള്‍ പ്രസിഡന്‍്റിന്‍്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അത്ര ദൂരത്തിലില്ലായിരുന്നു
പ്രസിഡന്‍്റിന്‍്റെ വീട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വഴിയൊക്കെ
വ്യക്തമായി പറഞ്ഞു തന്നു. അങ്ങോട്ടേക്ക് ഒരു ഒട്ടോറിക്ഷയും ഏര്‍പാടാക്കി തന്നു.
'കലാം പെരിയ ആള്‍ ..ബുദ്ധിസാലി..' വഴിയിലുടനീളം ആ ഒട്ടോക്കാരന്‍
ഞങ്ങളോട് പറഞ്ഞതിന്‍്റെ രത്നചുരുക്കം അതായിരുന്നു.
'കുഗ്രാമം' എന്ന് വിളിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യതയുള്ള
ഒരിടത്താണ് ഞങ്ങളത്തെിയത്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള തനി തമിഴ് ഗ്രാമം.
ഇളയ രാജയുടെ പാട്ടുകള്‍ പലതും മനസ്സിലേക്കൊഴുകിയത്തെി..
ഹുക്ക് പൊട്ടിയ ട്രൗസറിട്ട, കുപ്പായക്കീറ് കാറ്റില്‍ പറത്തികൊണ്ടോടുന്ന
കുട്ടി കുറുമ്പന്‍മാരും എണ്ണതിളക്കമുള്ള കറുത്ത പെണ്ണുങ്ങളും
കള്ളിമുണ്ടും ബനിയനുമുടുത്ത ആണുങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെട്ട്
നാട്ടുനന്മയുടെ വെളിച്ചം പകരുന്ന ചെറുപുഞ്ചിരി നല്‍കി.
നിറഞ്ഞ കൗതുകത്തോടെ ഞങ്ങള്‍ കലാം ഹൗസിന് മുന്നിലത്തെി.
നീല നിറത്തിലുള്ള വലിയ ഗേറ്റിനകത്താണ് വീതികുറഞ്ഞ ആ രണ്ട് നില കെട്ടിടം.
മ്യൂസിയം ആക്കി പൊതുജനങ്ങള്‍ക്ക് തുറന്ന്കൊടുക്കുന്നതിന്‍്റെ ഭാഗമായി
ആ ചെറിയ വീട്ടില്‍ ചില മിനുക്കുപണികള്‍
നടത്തിയിട്ടുണ്ട്. അതുമാത്രമാണ് ആകെ കാണാവുന്ന ഒരാഢംബരം.
രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതര്ന എന്നിവ നല്‍കി ആദരിച്ച ഇന്ത്യയുടെ
പതിനൊന്നാമത്തെ രാഷ്ട്രപതിയുടെ വീടോ ഇത്..!
എന്ന് ആശ്ചര്യപെടാതിരിക്കാനായില്ല.
കുട്ടിക്കാലം , വിദ്യാഭ്യാസം എന്നിങ്ങനെ എ.പിജെയുടെ ജീവിതത്തിന്‍്റെ
ഒരോ ഘട്ടങ്ങളെക്കുറിച്ചും മനസ്സിലാക്കാവുന്ന
നിരവധി ഫോട്ടോകളും രേഖകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രചോദനമേകുന്ന മഹദ്വചനങ്ങളും പുസ്തകങ്ങളും വേറേ.
ഒന്നരമണിക്കൂറോളമെടുത്ത് ആ വീട് കണ്ട് മടങ്ങുമ്പോള്‍
എ.പി.ജെയുടെ വചനങ്ങളോര്‍മിച്ചു..
''Life is a difficult game. You can win it only by
retaining your birthright to be a person.''
അതേ, ചുറ്റുപാടുകളെ പഴിച്ച് സ്വന്തം കുറവുകളെ ന്യായീകരിക്കുന്ന നമുക്ക്
ഉള്‍ക്കൊള്ളാന്‍ നൂറ് നൂറ് പാഠങ്ങളുണ്ട് ആ വീട്ടിലും ചുറ്റുപാടിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.