ചൈനയില്‍ ജന്മംകൊണ്ട്് ജപ്പാനില്‍ ഖ്യാതി നേടി ഇന്ത്യയില്‍ വ്യാപക പ്രചാരം നേടിയ ബോണ്‍സായ് എന്ന ജീവനുളള കലാവസ്തു ഇന്ന് വീടുകളുടെയും ഹോട്ടലുകളുടെയും കോര്‍പ്പറേററ് സ്ഥാപനങ്ങളുടെയും ലാന്‍റ്സ്കേപ്പ്് അലങ്കരിക്കുന്നതില്‍ മുഖ്യ സ്ഥാനത്തേക്ക്് കടന്നുവന്നിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ സൂര്യപ്രകാശം ഏറ്റില്ളെങ്കിലും കുഴപ്പമൊന്നും ഉണ്ടാകില്ല എന്നത് തന്നെയാണ് ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങില്‍ ബോണ്‍സായിയെ വ്യത്യസ്തമാക്കുന്നത്.
ജപ്പാനില്‍ അതിഥികളെ സ്വീകരിക്കുന്ന മുറിയിലെ സ്ഥിരം സാന്നിധ്യമാണ് ബോണ്‍സായ്. നേരത്തെ പൂക്കള്‍ വഹിച്ചിരുന്ന സ്ഥാനമാണ് ഇന്ന് ബോണ്‍സായ് കൈയടക്കിയത്. സ്വീകരണമുറിയില്‍ വിദഗ്ധ നിര്‍ദേശാനുസരണം ബോണ്‍സായ് സ്റ്റാന്‍റും, ലൈറ്റിങ്ങും, ബാക്ക്്ഗ്രൗണ്ട്് കളറിങ്ങും ഒരുക്കുകയാണെങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം ഒന്നു വേറെ തന്നെയാണെന്ന് നാലു പതിറ്റാണ്ടായി ബോണ്‍സായി ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാഗര്‍കോവില്‍ സ്വദേശി അഡ്വ. ഡി.രവീന്ദ്രന്‍ പറയുന്നു.
വീട്, ഹോട്ടല്‍, കോര്‍പ്പറേററ് ഓഫീസ് തുടങ്ങിയവയില്‍ പുതിയതായി സ്ഥാപിക്കാനായി ബോണ്‍സായ് വൃക്ഷം പെട്ടന്ന് രൂപപ്പെടുത്തുക്കുക ശ്രമകരവും സമയ ദൈര്‍ഘ്യമേറിയതുമായ പരീക്ഷണമായിരിക്കും. കുറച്ചു സമയവും ശ്രദ്ധയും ഉണ്ടെങ്കില്‍ ആര്‍ക്കും ബോണ്‍സായ് രൂപപ്പെടുത്തിയെടുക്കാമെങ്കിലും പൂര്‍ണമായ രീതിയില്‍ ഒരു ബോണ്‍സായ് വൃക്ഷം രൂപപ്പെടാന്‍ കുറഞ്ഞത് അഞ്ചുമുതല്‍ പത്ത് വരെ വര്‍ഷം വേണം. അതിനാല്‍ തന്നെ ബോണ്‍സായി പരിപാലനത്തിന് അവശ്യം വേണ്ടത് ക്ഷമയാണ്.
എന്നാല്‍ തുടക്കമെന്ന നിലയില്‍ വിപണിയില്‍ ലഭിക്കുന്ന നല്ലയിനം ബോണ്‍സായ് വൃക്ഷം വാങ്ങി വേണ്ടതുപോലെ പരിപാലിക്കുകയാണെങ്കില്‍ ആര്‍ക്കും ഈ മേഖലയില്‍ കൈവെക്കാം. വീടിന്‍്റെ വിസ്തൃതിക്കനുസരിച്ചുളള ബോണ്‍സായ് വൃക്ഷങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ഓരോ പ്രദേശത്തിന്‍െറയും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ വൃക്ഷങ്ങളാകണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആല്‍ വര്‍ഗങ്ങള്‍, ചൂളമരം, പുളി, ബോഗണ്‍വില്ല, ചെറി തുടങ്ങി നിരവധി ഇനങ്ങള്‍ ഇന്‍ഡോര്‍ ലാന്‍ഡ്സ്കേപിന് അനുയോജ്യമാണ്. ആറു മുതല്‍ ആറുപത്് ഇഞ്ച്് വരെ വലിപ്പമുളള ബോണ്‍സായ് വൃക്ഷങ്ങള്‍ രവീന്ദ്രന്‍്റെ തന്നെ ശേഖരണത്തില്‍ കാണാന്‍ കഴിയും. ചെറിയ ഇലയുള്ള വൃക്ഷങ്ങളാണ് ബോണ്‍സായി ആയി രൂപമാറ്റം ചെയ്യാന്‍ അനുയോജ്യം. വിപണിയില്‍ ബോണ്‍സായ് വൃക്ഷങ്ങള്‍ എന്നു പറഞ്ഞ്് വ്യാപകമായ വില്പന നടക്കുന്നുണ്ടെങ്കിലും ഈ കലാ രൂപത്തെക്കുറിച്ച് അറിഞ്ഞിട്ട് വേണം അടുക്കാനെന്ന് രവീന്ദ്രന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.