ഹോം ഓണ്‍ വീല്‍സ്

ആരാണ് യാത്രകള്‍ ഇഷ്ടപ്പെടാത്തത്. എന്നാല്‍ യാത്രകള്‍ പ്ളാന്‍ ചെയ്യുമ്പോള്‍ തന്നെ താമസത്തെ കുറിച്ചാകും വേവലവതി. രൂപ എത്രകൊടുത്താലും പലപ്പോഴും മനസിന് തൃപ്തിയുള്ളയിടം കിട്ടണമെന്നില്ല.
യാത്രകളെ ഏറെ പ്രണയിച്ചിരുന്ന ഗില്ലം -ജെന്ന ദമ്പതികള്‍ക്ക് നല്ളൊരു തുക വാടകയായും ബാക്കി മറ്റു ചെലവുകള്‍ക്കുമായി നീക്കിവെച്ചാല്‍ യാത്രകള്‍ക്കായി മിച്ചംവെക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. വാടക കൊടുക്കുന്ന പണം സ്വരൂപിച്ചാല്‍ മനസില്‍ കരുതിയ യാത്രകള്‍ സഫലമാക്കാമെന്ന് അവര്‍ മനസിലാക്കി. അങ്ങനെയാണ് എഞ്ചിനീയറായ ഗില്ലത്തിന്‍റെ മനസില്‍ സഞ്ചരിക്കുന്ന വീടെന്ന ആശയമുണ്ടായത്. ഗില്ലം ജോലി രാജിവെച്ചു. വീടു നിര്‍മാണത്തിനുപയോഗിക്കുന്ന മരം കൊണ്ട് ഒറ്റമുറിയുള്ള ഒരു വീടുണ്ടാക്കി. ചക്രങ്ങളില്‍ ചലിപ്പിക്കാവുന്ന, എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു കൊച്ചുകൂട്.

കിടപ്പുമുറിയും, ലിവിങ് സ്പേസും, കിച്ചണും ബാത്ത്റൂം ടോയ്ലറ്റുമെല്ലാം അടങ്ങിയ ഒരു രസികന്‍ വീട്.  ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രാഫറായ ഗില്ലവും  എഴുത്തുകാരിയും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജെന്നയും വടക്കേ അമേരിക്ക മുഴുവന്‍ ചുറ്റിക്കാണാന്‍ തീരുമാനിച്ചു. ഒരു വര്‍ഷംകൊണ്ട് വടക്കേ അമേരിക്ക മുഴുവന്‍ കറങ്ങുക, ബദല്‍ ജീവിത ശൈലി ഉള്‍പ്പെടുത്തി  ട്രാവല്‍ ജേര്‍ണലിസം എന്ന വിഭാഗം വികസിപ്പിച്ചെടുക്കുക എന്നതെല്ലാമായിരുന്നു ഗില്ലം -ജെന്ന ദമ്പതിമാരുടെ ലക്ഷ്യം.

വാനിന്‍റെ പുറകില്‍ അറ്റാച്ച് ചെയ്ത വീടുമായി ഗില്ലവും ജെന്നയും ലക്ഷ്യത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ‘ചലിക്കുന്ന വീടെന്നത് സ്വപ്നങ്ങനെ പിന്തുടര്‍ന്ന് കൈയത്തെി പിടിക്കാനുള്ള അവസരം മാത്രമല്ല തരുന്നത്, ചുരുങ്ങിയ സ്ഥലത്ത് പരാമവധി സൗകര്യത്തില്‍ ജീവിക്കാമെന്ന സന്ദേശം കൂടിയാണെന്ന് ജെന്ന പറയുന്നു.

വീടെന്നത് സങ്കല്‍പം മാത്രമായിരുന്നു. നിര്‍മാണശൈലിയെ കുറിച്ച് തീര്‍ത്തും അജ്ഞരായ ഞങ്ങള്‍ ഇങ്ങനൊരു തീരുമാനമെടുത്തത് ‘വീട്’ എന്ന സങ്കല്‍പത്തെ വെല്ലുവിളിക്കാനുള്ള മനോധൈര്യമുള്ളതു കൊണ്ടുതന്നെയാണ്. ജീവിതത്തിലെ അബദ്ധങ്ങളാണ് പിന്നീട് പാഠങ്ങളായി മാറുന്നത്. എന്നാല്‍ ചലിക്കുന്ന ഞങ്ങളുടെ വീട് അബദ്ധങ്ങളിലൊന്നായില്ളെന്ന സന്തോഷമുണ്ട്-ജെന്ന പറയുന്നു.

റസ്റ്റിക്, ഫ്രഞ്ച് കണ്‍ട്രി ഹൗസ്  എന്നിവ കൂട്ടിയിണക്കിയ ഡിസൈന്‍  ഉപയോഗിച്ചാണ് 125 സ്ക്വയര്‍ഫീറ്റുള്ള കുഞ്ഞന്‍വീട് നിര്‍മിച്ചിരിക്കുന്നത്. പുരുക്കന്‍ മരംകൊണ്ടാണ് ചുമരുകളും മറ്റു നിര്‍മ്മിച്ചിരിക്കുന്നത്.  മിനുസപ്പെടുത്തിയ മരം കൊടുണ്ടുള്ള ഇന്‍്റീരിയറും. ഇന്‍്റീരിയറില്‍ വെളുത്ത പെയിന്‍്റ് ഉപയോഗിച്ചിരിക്കുന്നു. തറ നിര്‍മിച്ചതും മരം കൊണ്ടു തന്നെ.   ബെഡ് റൂം ഒരുക്കിയിരിക്കുന്നത് ചെറിയ തട്ടിന്‍്റെ മുകളിലാണ്. വള്ളിച്ചൂരല്‍ കൊണ്ടുള്ള സ്റ്റെയര്‍കേസ് മനോഹരം തന്നെ.  

അടുക്കളയില്‍ സ്റ്റീല്‍ ഫയര്‍പ്ളേസ് ഫിറ്റ് ചെയ്തിരിക്കുന്നു. സ്റ്റോറേജിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. മരംകൊണ്ടുള്ള ചുമരില്‍ വെള്ളം വീണാല്‍ നശിക്കുമെന്നതിനാല്‍ മെറ്റല്‍ ഷീറ്റുകള്‍ കൊണ്ടാണ് ബാത്ത്റൂം ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റോണ്‍ ടൈലുകൊണ്ടുള്ള തറയും കൊടുത്തിരിക്കുന്നു.
ആറു മാസത്തിനുള്ളില്‍ 10,000 മൈലുകളാണ് ഈ കുടുംബം വീടു സഹിതം സഞ്ചരിച്ചത്.

 

ഗില്ലവും ജെന്നയും അവരുടെ വീടുമുള്‍പ്പെട്ട കാഴ്ചകളാണ് നമ്മള്‍ കാണുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.