അല്‍പം അടുക്കള കാര്യങ്ങള്‍

വീട്ടില്‍ ഏറ്റവും തിരക്കേറിയ ഇടം അടുക്കള തന്നെ. ഭക്ഷണം പാകം ചെയ്യന്നു എന്നതിലുപരി ഏറ്റവും കൂടുതല്‍ ആളുകള്‍ പെരുമാറുന്ന സ്ഥലവും അടുക്കളയാണ്. അതുകൊണ്ടു തന്നെ വൃത്തിയും സ്ഥല പരിധിയുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങളും വെള്ളവും തീയും പുകയുമെല്ലാം കൈകാര്യം ചെയ്യേണ്ടി വരുന്ന അടുക്കള ഒരുക്കുമ്പോള്‍  ഒരുപാട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വീടുണ്ടാക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനവും അതിപ്രധാനമാണ്. കാറ്റിന്‍റെ ദിശ, വെളിച്ചം, വെള്ളം അഥവാ കിണറുമായുള്ള ബന്ധം, വീടിന്‍റെ പുറമെ നിന്നുള്ള കാഴ്ച എന്നീ ഘടകങ്ങള്‍ പരിഗണിച്ചാവണം അടുക്കള സ്ഥാനം കണ്ടത്തേണ്ടത്. അടുക്കള സ്ഥാനം കാണുമ്പോള്‍ ഊണുമുറിയുമായും സ്റ്റോര്‍ റൂമുമായുമുള്ള ബന്ധവും ശ്രദ്ധിക്കേണ്ടതാണ്. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിന്‍്റെ മണവും പുകയും സിറ്റ് ഒൂട്ട് വരെ എത്തുന്ന അവസ്ഥയുമുണ്ടാകരുത്.

അടുക്കളയില്‍ ഏറ്റവും പ്രധാനം അടുപ്പിന്‍റെ സ്ഥാനം തന്നെയാണ്. അടുപ്പ് പെട്ടന്ന് തീകത്തുന്ന രീതിയില്‍, കാറ്റിന്‍റെ ദിശക്കനുസരിച്ചതും വെള്ളത്തിന്‍റെ നേരിട്ടുള്ള ബന്ധം ഇല്ലാത്തതുമായ സ്ഥാനത്താകണം. അടുക്കളയിലെ വെന്‍റിലേഷന്‍ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. വീട്ടില്‍ കൂടുതല്‍ സമയം പെരുമാറുന്ന ഇടമാണല്ളോ അടുക്കള. അതുകൊണ്ട് തന്നെ അവിടം മോടിയുള്ളതും വെടിപ്പുള്ളതുമാകണം. അടുക്കളക്കായുള്ള സിങ്ക്, പൈപ്പ് തുടങ്ങിയ വാങ്ങുമ്പോഴും ഫിറ്റ് ചെയ്യുമ്പോഴും ശ്രദ്ധ വേണം.

പ്രത്യേക വെളിച്ച വിന്യാസത്തിലൂടെ നമ്മുക്ക് അടുക്കളുടെ മുഖഛായ തന്നെ മാറ്റിയെഴുതാം. അടുക്കളയിലെ ടാസ്ക് ഏരിയയില്‍ എപ്പോഴും ഉയര്‍ന്ന വാള്‍ട്ട് ഉള്ള ലൈറ്റ് ഉപയോഗിക്കുക. വര്‍ക്ക് സ്പേസില്‍ ഡെക്കറേറ്റീവ് ഫ്ളൂറസെന്‍റ് ലൈറ്റോ സ്പോട്ട് ലൈറ്റോ വെക്കുന്നതിലൂടെ ഉപയോഗത്തിനൊപ്പം ഭംഗിയും കൂട്ടാം. അടുക്കളയില്‍ കാബിനുകളുണ്ടെങ്കില്‍ അതിന്‍റെ അടിയിലായി ലൈറ്റുകള്‍ വെക്കാം. ഇത് നിഴലില്ലാതാക്കാന്‍ സഹായിക്കും. പെന്‍ഡന്‍റ് ലൈറ്റ്സും അടുക്കളയില്‍ ഉപയോഗിക്കാം.

അടുക്കളയിലേക്ക് ഡിസൈനര്‍ തിരിഞ്ഞു നോക്കേണ്ടാത്ത കാലം കഴിഞ്ഞു. ഇന്ന് ‘ക്ളാസ് ലുക്ക്’ വേണ്ടത് അടുക്കളക്കാണ്. അതുകൊണ്ടുതന്നെ വീട് നിര്‍മ്മാണത്തില്‍ ആളുകള്‍ ഏറ്റവും കുടുതല്‍ തുക ചെലവഴിക്കുന്നതും അടുക്കളക്കു വേണ്ടിയാണ്. ഇന്ന് മോഡുലാര്‍, ഫയര്‍ കിച്ചണുകള്‍ക്ക്  പ്രത്യേകം സ്ഥലം കണ്ടത്തെുകയും ആകര്‍ഷകമായി രൂപകല്‍പന ചെയ്യുകയും ചെയ്യാറുണ്ട്.
അടുക്കളക്കായുള്ള മെറ്റീരിയല്‍സിന്‍റെ തെരഞ്ഞെടുപ്പിലും രൂപകല്‍പനയിലും ശ്രദ്ധിച്ചാല്‍ ചെലവ് ചുരുക്കാന്‍ കഴിയും. അടുക്കളയില്‍ സ്ഥലം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. പാത്രം കഴുകുന്ന സിങ്ക്, കാബിനുകള്‍, ഫ്രിഡ്ജ്, ഭക്ഷണമേശ എന്നിവക്ക് യോജിച്ച സ്ഥലം തന്നെ തെരഞ്ഞെടുക്കണം. അടുക്കളയിലെ ഇടങ്ങളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജനറല്‍, ടാസ്ക് , ആക്സെന്‍റ്, ഡെക്കറേറ്റീവ് ഏരിയ എന്നിങ്ങനെ നാലായി തിരിക്കാം. ഇവിടെ നമ്മള്‍ കണ്ടത്തെുന്ന സ്റ്റോറേജ് സ്പേസാണല്ളോ കാബിനുകള്‍. കാബിനുകള്‍ അടുക്കളയിയിലെ ഇടങ്ങളെ ക്രമീകരിക്കുന്നതിനും മോടി കൂട്ടുന്നതിനും സഹായിക്കുന്നു. പല ഡിസൈനുകളിലും നിറങ്ങളിലും കാബിന്‍ മെറ്റീരിയല്‍ വിപണിയില്‍ ലഭ്യമാണ്.  കാബിനുകളിലെ ചില മെറ്റീരിയലുകള്‍ നമ്മുക്ക് പരിചയപ്പെടാം.
 
യു.പി.വി.സി
കിച്ചണ്‍ കാബിനുകള്‍ ഉണ്ടാക്കുന്നതില്‍ പൊതുവെ ഉപയോഗിക്കുന്നത് യു.പി.വി.സി തന്നെയാണ്. ഇത് വാട്ടര്‍ പ്രൂഫ് മെറ്റീരിയല്‍ ആയതുകൊണ്ടു തന്നെ പെട്ടന്ന് അഴുക്കുപിടിക്കില്ല. ഈര്‍പ്പം, ചുട് എന്നിവയെ ശക്തമായി ചെറുക്കാനും കഴിവുണ്ട്്. കാലാവസ്ഥക്കനുസരിച്ച് ചുരുങ്ങുകയോ വലുതാവുകയോ ഇല്ല. പല നിറങ്ങളിലും ഡിസൈനുകളിലും യു.പി.വി.സി കാബിന്‍  മെറ്റീയലുകള്‍ വിപണിയിലുണ്ട്.

മള്‍ട്ടിവുഡ്
പി.വി.സിയില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച മെറ്റീരിയലാണ് മള്‍ട്ടിവുഡ്. ഇത് ഈര്‍പ്പമടിച്ച് കോടാവുകയോ ദ്രവിക്കുകയോ ചെയ്യില്ല. നല്ല മികവുള്ളതും ഏതാകൃതിയിലും മോള്‍ഡ് ചെയ്തെടുക്കാവുന്നതുമായ മെറ്റീരിയലാണിത്. ലാമിനേറ്റര്‍, വെനീര്‍ എന്നിവ ഉപയോഗിച്ച് മള്‍ട്ടിവുഡ് കാബിനുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം

എം.ഡി.എഫ്( മീഡിയം ഡെന്‍സിറ്റി ഫൈബര്‍)
താരതമ്യേന ചെലവു കുറഞ്ഞ മെറ്റീരിയലാണ് എം.ഡി.എഫ്. നല്ല ഫിനിഷിങ് ഉണ്ടാകുമെങ്കിലും ഈര്‍പ്പത്തെ ചെറുക്കാനുള്ള കഴിവില്ല എന്നത് എം.ഡി.എഫിന്‍്റെ ഉപഭോഗം കുറക്കുന്നു.

ഗ്ളാസ്
പൈ്ളവുഡിലോ എം.ഡി.എഫിലോ ഗ്ളാസ് പ്രസ് ചെയ്തു പിടിപ്പിച്ചാണ് കിച്ചണ്‍ കാബിനുകള്‍ നിര്‍മ്മിക്കുന്നത്. ഗ്ളാസ് കാബിനുകളാകുമ്പോള്‍ പെട്ടന്ന് കറയോ അഴുക്കോ പിടിക്കില്ല. വൃത്തിയാക്കാനും എളുപ്പമാണ്. ഈര്‍പ്പമടിച്ചാലോ നനഞ്ഞാലോ ദ്രവിക്കുകയോ കേടാവുകയോ ഇല്ലയെന്നതും ഇതിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.


സഫ് വാന്‍ മൊറയൂര്‍
9744247953
(ആസ്പെക്ട് ബില്‍ഡേഴ്സ്
ആര്‍ക്കിടെക്ചര്‍ ആന്‍റ് ഇന്‍റിരീയേഴ്സ്)















 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.