പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന ചെലവുകുറഞ്ഞ വീടാണ് നവകേരളത്തിന് മാതൃകയായി ആർകിടെക്ട് ജി. ശങ്കറിെൻറ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ് അവതരിപ് പിച്ചത്. തിരുവനന്തപുരം ജഗതി ഡി.പി.ഐ ജങ്ഷനിലെ പൊലീസ് െഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ഒരു സ്ഥലത്താണ് വീടിെൻററ പ്രോട്ടോ ടൈപ് തയാറാക്കിയത്. 23 ദിവസംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
മൂന്നു നിലകളിലായി 500 ചതുരശ്രയടിയുള്ള വീട് ആറടിയോളം ഉയരത്തിൽ സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു പണിതുയർത്തിയത്.ബേസ്മെൻറ് പാർക്കിങ്ങിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാം.
സ്വീകരണമുറിയും അടുക്കളയും ബാത്ത്റൂമും ഒരു കിടപ്പുമുറിയുമാണ് ഒന്നാം നിലയിൽ. രണ്ടാം നിലയിൽ ഒരു കിടപ്പുമുറി. വീട്ടുകാർക്ക് ആവശ്യമുണ്ടെങ്കിൽ ഈ മുറി വലുതാക്കുകയോ രണ്ടു മുറികൾ കൂടി നിർമിക്കുകയോ ചെയ്യാവുന്ന രീതിയിൽ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു.
ഇൻറർലോക് ഇഷ്ടികയിലാണ് ഭിത്തികൾ. ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തിരിക്കുന്നത്. വെള്ളം കെട്ടിനിന്നു ചുമരുകൾക്കു കേടുപാടുണ്ടാകാതിരിക്കാൻ പത്തടി ഉയരത്തിൽ വരെ സിമൻറ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്കരിച്ച മുള എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകൾ വിരിച്ചു. പെയിൻറിങ് ഉൾപ്പെടെ 5.5 ലക്ഷം രൂപയാണ് ചെലവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.