എയർ ഫ്രൈയേഴ്സ് സ്വന്തമാക്കൂ; ആരോഗ്യപരവും സിമ്പിളുമായ പാചകം വശത്താക്കാം

ആശങ്കകളില്ലാതെ, രോഗഭയമില്ലാതെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഒരുപാട് ഭക്ഷമപ്രേമികളുടെ സ്വപ്നമാണ്. ഒരുപാട് അസുഖങ്ങളെ പേടിച്ച് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് പേർ പേടിക്കാറുണ്ട്. ഇവരെല്ലാം ഇപ്പോൾ വന്നെത്തിച്ചേരുന്ന പ്രൊഡക്ടാണ് എയർ ഫ്രൈയർ. ഒരുപാട് എണ്ണ ഉപയോഗിച്ച് പാകം ചെയ്യേണ്ടവയിൽ കുറവ് എണ്ണ ഉപയോഗിച്ചാൽ മതി എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. എണ്ണയിൽ വറുത്തെടുക്കുന്നതിന്റെ ആ ഗൃഹാതുര രുചി ഇഷ്ടപ്പെടുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാവുന്ന ഉപകരണമാണ് എയർ ഫ്രൈയറുകൾ.

അഞ്ച് മുതൽ 15 മിനിറ്റുള്ളിൽ എയർ ഫ്രൈയറിൽ വിഭവം റെഡിയാകുന്നതാണ്. ഡീപ്പ് ഫ്രൈ ചെയ്യേണ്ട വിഭവങ്ങൾ മാത്രമല്ല, എണ്ണ ഉപയോഗിക്കേണ്ട എല്ലാ വിഭവങ്ങളും 80 ശതമാനത്തോളം എണ്ണ ഒഴിവാക്കിക്കൊണ്ട് ഇതിൽ വറുത്തെടുക്കാം. ഉദാഹരണത്തിന്, സാധാരണ രീതിയിൽ മീൻ വറുക്കാൻ ഒരു കപ്പ് എണ്ണ വേണമെങ്കിൽ എയർ ഫ്രൈ ചെയ്യുന്നതിനു മുൻപ് അര ടീ സ്പൂൺ എണ്ണ തേച്ച് പിടിപ്പിച്ചാൽ മതി. തുടർന്ന് ഫ്രൈയറിനകത്ത് വെച്ച് അടച്ച് സമയം സെറ്റ് ചെയ്താൽ മതി. പൂർണമായും എണ്ണ ഇല്ലാത്ത രീതിയാണെന്ന് കരുതി ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല. ചെറിയ രീതിയിലുള്ള എണ്ണമയം ഇതിൽ ഉപയോഗിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഉ‍യർന്ന ഊഷ്മാവിലുള്ള വായുവാണ് വറുത്തെടുക്കാൻ ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും നല്ല എയർ ഫ്രൈയറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1) ഇനാൽസ് എയർ ഫ്രൈയർ

നിയന്ത്രണങ്ങളെല്ലാം പൂർണമായും ഡിജിറ്റൽ വഴിയായ ഈ ഉപകരണത്തിൽ നിങ്ങൾക്ക് ഒരു തുള്ളി ഓയിൽ ഇല്ലാതെയോ സ്വൽപം ഓയിൽ ചേർത്തോ പാചകം ചെയ്യാവുന്നതാണ്. 99 ശതമാനം ഫാറ്റ് ഇല്ലാതെ തന്നെ ക്രിസ്പിയായതും സ്വാദുള്ളതുമായ ഫ്രഞ്ച് ഫ്രൈസ് പോലെയുള്ളവ ഇതിൽ പാചകം ചെയ്യാം. ചിക്കൻ, മീൻ, ഇറച്ചി എല്ലാം ഇതിൽ പാചകം ചെയ്യാവുന്നതാണ്. അത് പോലെ ചിക്കൻ റോസ്റ്റ്, ആലൂ ടിക്കാ, കേക്കുകൾ, എല്ലാം ഇതിലുണ്ടാക്കാൻ സാധിക്കും. 1,400 വാട്ടിൽ നോൺ സ്റ്റിക്കി പാനയതിനാൽ തന്നെ ഭക്ഷണത്തിന്‍റെ നിറമൊന്നും മാറാതെ തന്നെ പെട്ടെന്ന് പാചകം ചെയ്യാൻ സാധിക്കും. നിലവിൽ 60 ശതമാനം ഓഫറിൽ ഇനാൽസ് എയർ ഫ്രൈയർ വിപണിയിൽ ലഭ്യമാണ്. 


2) ഫിലിപ്സ് എ‍യർ ഫ്രൈയർ

4.2 ലിറ്ററോളം ഫിലിപ്സിന്‍റെ ഈ എയർ ഫ്രൈയ്യറിൽ ഉൾകൊള്ളിക്കാൻ സാധിക്കും.90 ശതമാനത്തോളം കൊഴുപ്പ് കുറച്ചുകൊണ്ട് ഇതിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കും. ഇതിന്‍റെ പ്രത്യേക ആകൃതിയിലുള്ള ഡിസൈൻ കാരണം മറിച്ചിടാതെ തന്നെ ഭക്ഷണത്തിന്‍റെ എല്ലാ വശങ്ങളും പാകം ചെയ്യുന്നതാണ്. പ്രീസെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഓപ്ഷനിൽ 12 വ്യത്യസ്ത രീതിയിൽ പാകം ചെയ്യുവാൻ സഹായിക്കും. 1500 വാട്ടിൽ ജോലി ചെയ്യുന്നതിനാൽ തന്നെ വേഗത്തിൽ പാചകം നടക്കുന്നതാണ്. എയർഫ്രൈയർ എന്ന ആശയം തന്നെ കണ്ടുപിടിച്ചത് ഫിലിപ്സാണ്. ഓവനേക്കാൾ 70 ശതമനാത്തോളം കുറവ് എനർജി മാത്രമേ ഈ ഫിലിപ് എയർ ഫ്രൈയറിന് ആവശ്യമുള്ളൂ. 17 ശതമാനം ഓഫറിൽ ഈ ഉപകണം ഇപ്പോൾ ലഭ്യമാണ്. 


3) ഹാവെൽസ് പ്രോലൈഫ് നിയോ

എട്ട് പ്രീസെറ്റ് കുക്കിങ് ഓപ്ഷനാണ് ഇത് നിങ്ങൾക്ക് തരുന്നത്. 85 ശതമാനത്തോളം കുറഞ്ഞ കൊഴുപ്പിൽ ഹാവെൽസ് പ്രോലൈഫ് നിയോ എയർ ഫ്രൈയറിൽ നിങ്ങൾക്ക് പാചകം ചെയ്യാവുന്നതാണ്. 4.4 ലിറ്ററോളം കപ്പാസിറ്റി ഹാവെൽസ് പ്രോലൈഫ് നിയോ എയർ ഫ്രൈയർ നൽകും. 1500 വാട്ടിൽ ജോലി ചെയ്യുന്നതിനാൽ തന്നെ വേഗത്തിൽ പാചകം നടക്കുന്നതാണ്. രണ്ട് വർഷത്തെ വാരന്റി നൽകുന്ന ഈ ഉപകരണം യൂസർ ഫ്രണ്ട്ലി ആണ്. ആമസോണിൽ 28 ശതമാനം ഓഫറോടെ ഹാവെൽസ് പ്രോലൈഫ് നിയോ ലഭ്യമാണ്. 


4) കെന്‍റ് ക്ലാസിക്ക് പ്ലസ് എയർ ഫ്രൈയർ

മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകൾ ഏഴെണ്ണമെയുള്ളൂ. 4.2 ലിറ്റർ കപ്പാസിറ്റി ഇത് നൽകുന്നുണ്ട്. പൂജ്യം മുതൽ 200 വരെ താപനില മാറ്റുവാൻ സാധിക്കും ഈ കെന്‍റ് ക്ലാസിക്ക് പ്ലസ് എയർ ഫ്രൈയറിൽ. നേരത്തെ അരമണിക്കൂറോളം ടൈമറിൽ സെറ്റ് ചെയ്ത് പാചകം ചെയ്യാവുന്നതാണ്. പാചകക്കാരൻ അടുത്ത് വേണമെന്ന് പോലുമില്ല.63 ശതമാനം ഓഫറിൽ ഇത് ആമസോണിൽ ലഭ്യമാണ്. 


5) പ്രസ്റ്റീജ് ന്യൂട്രിഫൈ എലക്ട്രിക് ഡിജിറ്റൽ എയർ ഫ്രൈയർ

ഡിജിറ്റൽ ഡിസ്പ്ലേയിൽ ടച്ച് പാനലുമായെത്തുന്ന ഈ എയർ ഫ്രൈയർ 4.5 ലിറ്റർ വരെ താങ്ങാൻ സാധിക്കുന്നവയാണ്. എയർ ഫ്രൈ, ഗ്രിൽ, ബേകിങ്, റോസ്റ്റ്, ടോസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള പാചകത്തിനായി ഇത് ഉപയോഗിക്കാം. എട്ട് പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. 1 വർഷം വാരന്റി പ്രസ്റ്റീജ് ഈ എയർഫ്രൈയറിന് നൽകുന്നുണ്ട്. ആമസോണിൽ 30 ശതമാനം ഓഫറോടെ ഇത് ലഭ്യമാണ്.



Tags:    
News Summary - best airfryers available in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.