പ്രകൃതിയിൽ ലഭ്യമായ ഉൗർജരൂപങ്ങൾ വിവേകപൂർണമായി ഉപയോഗിക്കുന്ന ശീലമാണ് ഉൗർജസംരക്ഷണം. ഒാരോ വ്യക്തിയുടെയും ജീവിതനിലവാരമനുസരിച്ച് ഉൗർജത്തിനായുള്ള ചെലവ് കുറയ്ക്കാൻ നാം ശ്രദ്ധ ചെലുത്തിയാൽ സംരക്ഷിച്ചുകൊണ്ടുതന്നെയുള്ള ഉൗർജ ഉപഭോഗം നടപ്പാക്കാൻ നമുക്ക് സാധിക്കും. കെട്ടിടനിർമാണ സമയം തുടങ്ങി നമ്മൾ ചെലവിടുന്ന ഉൗർജത്തിെൻറ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതുവഴി സാമ്പത്തികലാഭം എന്നതിലുപരി പ്രകൃതിയിലുണ്ടാകുന്ന നാശനഷ്ടങ്ങളും വ്യതിയാനങ്ങളും ഒരുപരിധിവരെ കുറയ്ക്കുകയും ചെയ്യാം. മാത്രമല്ല, വരുംതലമുറക്കായി കൈമാറാനുള്ളതുമാണ് ഉൗർജം. അതിനുള്ള കരുതലും ഇപ്പോൾതന്നെ തുടങ്ങുകയുമാവാം
ഉൗർജസംരക്ഷണം ഗൃഹനിർമാണത്തിന് പ്ലോട്ട് തിരഞ്ഞെടുക്കുന്ന സമയത്തുതന്നെ ആരംഭിക്കേണ്ടതാണ്. കെട്ടിടനിർമാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തിന് അടുത്തുതന്നെ പ്രാദേശികമായി ലഭ്യമാകുന്ന നിർമാണസാമഗ്രികൾ ഉപയോഗിച്ച് നിർമാണം സാധ്യമാക്കുക എന്നതാണ് ഏറ്റവും നല്ല വഴി. തറയുടെയും ചുമരുകളുടെയും നിർമാണത്തിന് ലഭ്യതയും ആവശ്യകതയും അനുസരിച്ച് തദ്ദേശീയമായി ലഭിക്കുന്ന ചെങ്കല്ലോ ഇഷ്ടികയോ ഉപയോഗിക്കാം.
നിർമാണത്തിന് ഭൂമി ഒരുക്കുേമ്പാൾ
തട്ടുതട്ടായി ചരിഞ്ഞ ഭൂമിയാണെങ്കിൽ അതനുസരിച്ചുതന്നെ പല ലെവലുകളിലായി കെട്ടിടം പ്ലാൻ ചെയ്യാം. സ്വാഭാവികമായുള്ള ഭൂമിയിലെ മഴവെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടുത്താതെ വേണം കെട്ടിടം നിർമിക്കാൻ. നിലനിർത്താൻ പറ്റുന്ന മരങ്ങളും ചെടികളും നിലനിർത്തിക്കൊണ്ടുതന്നെ കെട്ടിടം പ്ലാൻ ചെയ്യാം.
പാരിസ്ഥിതികമായ ഘടകങ്ങൾ
സൂര്യപ്രകാശത്തിെൻറ ലഭ്യത കണക്കാക്കിവേണം കെട്ടിടം രൂപകൽപന ചെയ്യാൻ. ജനലുകളുടെയും വാതിലുകളുടെയും വിന്യാസം സൂര്യപ്രകാശത്തിെൻറ ലഭ്യത വിവിധ കാലയളവുകളിൽ അകത്തേക്ക് എത്തുന്ന വിധത്തിലായിരിക്കണം.
വെയിലിെൻറ ചൂടു കുറയ്ക്കാൻ ഇരട്ടഭിത്തികൾ നൽകാവുന്നതാണ്. നേരിട്ടുള്ള വെയിൽ കുറയ്ക്കുവാൻ ചെടികളും മരങ്ങളും നൽകാം. പ്രാദേശികമായ വായുസഞ്ചാരം എവിടെനിന്നൊക്കെയാണെന്ന് പഠിച്ചതിനുശേഷം അതനുസരിച്ച് ഒാരോ വശത്തുമുള്ള ജാലകങ്ങളുടെ വലുപ്പചെറുപ്പങ്ങൾ നിശ്ചയിക്കാം. മുൻപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ എയർകണ്ടീഷൻ, ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കാൻ നമുക്ക് സാധിക്കും.
കേരളത്തെ സംബന്ധിച്ച് സൗരോർജം വളരെ സുലഭമാണ്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുവാൻ വേണ്ടി സോളാർ പാനലുകൾ ഉപയോഗിക്കാം.
ഒാൺഗ്രിഡ് ടെക്നോളജി
വീടിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് ഉണ്ടാക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയിലേക്ക് നൽകുന്ന രീതി. ഇൗ രീതിയിൽ കെ.എസ്.ഇ.ബി നമുക്ക് ആവശ്യമായ വൈദ്യുതി സൗജന്യമായി നൽകുന്നതാണ്.
ഒാഫ്ഗ്രിഡ് ടെക്നോളജി
ഇൗ രീതിയിൽ ഉണ്ടാക്കുന്ന വൈദ്യുതി ഒരു ബാറ്ററിയിൽ സ്റ്റോർ ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാം. സൗരോർജ ഉൽപാദനം വ്യാപകമാക്കാനുള്ള
പദ്ധതിയുടെ ഭാഗമായി കേരള ഗവൺമെൻറ് മേൽക്കൂരക്ക് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
സൗര പദ്ധതിയുടെ വിവിധ മാതൃകകൾ
വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ കെ.എസ്.ഇ.ബി ചെലവിൽ സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയായ സൗര പദ്ധതിയുടെ ഗുണങ്ങൾ അറിയാം.
(i) ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി കെട്ടിട ഉടമക്ക് നൽകുന്നു.
(ii) ഉൽപാദിപ്പിക്കുന്ന വൈദ്യുതി 25 വർഷം നിശ്ചിത നിരക്കിൽ ഉടമക്ക് നൽകുന്നു.
(iii) ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിതനിരക്കിൽ കെ.എസ്.ഇ.ബി വാങ്ങുന്നു.
(iv) ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനായും സംരംഭകർ ഉപയോഗിക്കുന്നു.
ബയോഗ്യാസ് പ്ലാൻറ്
സോളാർ വാട്ടർ ഹീറ്റർ
നേരിട്ട് സൗരോർജം ഉപയോഗിച്ച് വെള്ളം ചൂടാക്കുന്ന രീതിയാണിത്. വെള്ളം നേരിട്ട് മെറ്റൽ പൈപ്പുകളിലൂടെ കടത്തിവിട്ട് സൗരോർജത്തിൽ ചൂടാക്കുന്നു. വിവിധ തരത്തിലുള്ള കെട്ടിടങ്ങൾക്കായി വിവിധ കപ്പാസിറ്റിയുള്ള വാട്ടർഹീറ്ററുകൾ വിപണിയിൽ ലഭ്യമാണ്.
സൂര്യപ്രകാശം ഉള്ള ദിവസങ്ങളിൽ 50-70 ഡിഗ്രി ചൂടുള്ള വെള്ളവും സൂര്യപ്രകാശം കുറഞ്ഞ ദിവസങ്ങളിൽ 35-45 ഡിഗ്രിവരെ ചൂടുള്ള വെള്ളവും ലഭിക്കും.
●
മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.