വീട് നിർമ്മാണത്തിൽ പരിചയകുറവുള്ള ജോലിക്കാരെ ഏൽപ്പിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ് ബാത്ത്റൂം- ടോയ്ലറ്റ് പ്ലംബിങ്. ഓരോ ദിവസവും പുതിയ മോഡലുകളിലാണ് സാനിറ്ററി ഐറ്റംസ് വിപണിയിൽ വരുന്നത്. പുതിയ മോഡലുകളും വിലയും ഗുണനിലവാരവും നോക്കിവേണം സാനിറ്ററി ഫിറ്റിംഗ്സ് തെരഞ്ഞെടുക്കാൻ.
വലിയ രീതിയിലുള്ള പ്ലംബിങ്ങ് വർക്കുകൾ ചെയ്യുന്നവർക്ക് സാനിറ്ററി ഫിറ്റിംഗസ് കമ്പനിയുടെ ക്ലാസുകൾ കിട്ടുന്നതിനാൽ അവർക്ക് മോഡലുകളെ കുറിച്ചും പുതിയ രീതിയിൽ ഫിറ്റിങ്ങുകൾ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ചും കൃത്യമായ വിവരമുണ്ടാകും. എന്നാൽ പുതിയതരം ഫിറ്റിങ്ങുകളെക്കുറിച്ച് ധാരണയില്ലാത്ത പ്ലംബർമാരെ ജോലി ഏൽപ്പിച്ചാൽ ധനനഷ്ടമുണ്ടാവുകയും കൂടാതെ പഴയ മോഡൽ ഫിറ്റിങ്സുകൾ വീടിെൻറ ലുക്കിനെ നശിപ്പിക്കുകയും ചെയ്യും.
വാഷ് ബേസിനുകൾ, ബാത്ത്റൂം-ടോയ്ലറ്റ് ഫിറ്റിംഗ്സ് എന്നിവയിൽ പുതുമയും ഒപ്പം ഗുണനിലവാരവും വേണം. ബാത്ത് റൂമുകളിൽ ടൈൽ പതിച്ചതിനുശേഷം വാട്ടർ ക്ലോസറ്റിൽ ഹൈറ്റ് വ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ല.
ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും വേണ്ട രീതിയിൽ ഉള്ള പൈപ്പുകൾ ഉപയോഗിക്കണം. പി വി സി , യു പി വി സി , പി പി ആർ തുടങ്ങിയവ ലഭ്യമാണ്. ഇവയെക്കുറിച്ച് ഡിസൈനറോട് ചോദിച്ച് മനസ്സിലാക്കുക.
ഒന്നാം നിലയുടെ ടോയ്ലറ്റ് േഫ്ലാർ പൈപ്പ് വർക്കിനായി താഴ്ത്തുേമ്പാൾ വേണ്ടത്ര സ്ലോപ്പ് കിട്ടന്നതിനായി സ്ലാബിെൻറ ആഴം നോക്കി ചെയ്യേണ്ടതാണ്.
ഏതൊക്കെ ചുമരിൽ കൂടി പൈപ്പ് ലൈൻ പോകുന്നുണ്ടെന്ന് വ്യക്തമായി വരച്ച് വെക്കണം. ടവ്വൽ റോഡ്, സോപ്പ് ഡിഷ് തുടങ്ങിയവ വെക്കുന്നതിനായി ഡ്രിൽ ചെയ്യുമ്പോൾ പൈപ്പ് പൊട്ടി പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. അങ്ങനെ സംഭവിച്ചാൽ ടൈലുകൾ എല്ലാം പൊളിച്ച് മാറ്റി വീണ്ടും ശരിയാക്കേണ്ടിവരും.
യൂറോപ്യൻ ക്ലോസറ്റുകളും വാൾമൗണ്ട് ക്ലോസറ്റുകളും ആണ് ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത്. യൂറോപ്യൻ ക്ലോസറ്റുകളെ അപേക്ഷിച്ച് വാൾമൗണ്ട് ക്ലോസറ്റുകൾക്ക് വില കൂടുതൽ ഉണ്ട്. എങ്കിലും ഭംഗിയും േഫ്ലാർ വൃത്തിയാക്കാനുള്ള സൗകര്യവും ഈ ക്ലോസറ്റുകൾക്കുണ്ട്.
ബാത്ത്റൂമിെൻറ വലുപ്പം അനുസരിച്ചുള്ള ഫിറ്റിംഗ്സുകൾ വേണം തെരഞ്ഞെടുക്കാൻ. ചെറിയ ബാത്ത്റൂം ആണെങ്കിൽ വാഷ് ബേസിൻ, ഡ്രൈ-വെറ്റ് ഏരിയ വേർതിരിച്ചുകൊണ്ടുള്ള േഫ്ലാറിങ് എന്നിവ ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.