വീട് നിർമിക്കുേമ്പാൾ ചിലർക്കെങ്കിലും ആരാധനക്കായി പ്രത്യേക മുറി ഒരുക്കണമെന്നുണ്ടാകും. ഹിന്ദു കുടുംബങ്ങളിൽ പ്രാർത്ഥനക്കായി പൂജാമുറി ഒരുക്കുേമ്പാൾ അത് ചെറിയ സ്പേസിൽ മതിയാകും. മുസ്ലിം വീടുകളിൽ അംഗങ്ങളുടെ എണ്ണവും മറ്റും അനുസരിച്ചാണ് നിസ്കാരമുറി നിർമിക്കാറുള്ളത്. ക്രിസ്ത്യൻ വീടുകളിലാണെങ്കിൽ കുടുംബാംഗങ്ങൾ പൊതുവായി കൂടുന്നയിടമാണ് ആരാധനക്കായി ഒരുക്കുന്നത്.
പൂജാമുറി
പൂജാമുറി എന്ന രീതിയിൽ അടച്ചുപൂട്ടിയും ഷെൽഫ് രീതിയിലും ചെയ്യാവുന്നതാണ്. കേരള ഡിസൈനിലുള്ള ഉള്ള വീടിന് പരമ്പരാഗത ശൈലിയിലും കൻറംപററി ഇൻ്റീരിയർ ഉള്ള വീടുകളിൽ കുറച്ചു മോഡേൺ ആയും പൂജാമുറി നിർമിക്കാവുന്നതാണ്.
പൂജാമുറി നിർമ്മിക്കുന്നുവെങ്കിൽ അത് വാസ്തുപ്രകാരം ഉണ്ടാക്കുന്നതാണ് നല്ലത്. ആത്്മീയത ഇഷ്ടപ്പെടുന്നവരാണല്ലോ പൂജാമുറി ഉണ്ടാക്കുന്നത്. അവർക്ക് വാസ്തുവിൽ വിശ്വാസവും കാണും. സ്ഥാനം, പ്രാർഥിക്കേണ്ട ദിശ, വാതിലിെൻറ നീളം, വീതി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ചെയ്യേണ്ടി വരും.
ബഡ്ജറ്റ് വീടൊരുക്കുന്നവർ പൂജാമുറിക്ക് ഒരുപാട് സ്ഥലം വിടുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ വീടാണെങ്കിൽ ചുവരിൽ പൂജാ സ്പേസായി ഡിസൈൻ ചെയ്യുകയോ ഷെൽഫ് രീതിയിൽ നൽകുകയോ ചെയ്യാം.
കോണിപ്പടിക്ക് താഴെ പൂജാമുറി വാസ്തു പ്രകാരം അനുവദിക്കാറില്ല. പവിത്രമായി സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ മാത്രമേ പൂജാമുറി ഒരുക്കാൻ പാടുള്ളൂ. മരിച്ചുപോയ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മറ്റും പൂജാമുറിയിൽ സൂക്ഷിക്കരുതെന്നും വാസ്തുശാസ്ത്രം പറയുന്നു.
നിസ്കാരമുറി
മുസ്ലിം വീടുകളിൽ നിസ്കാരമുറിയും സ്ഥാനം നോക്കി പടിഞ്ഞാറോട്ട് തിരിഞ്ഞു പ്രാർത്ഥിക്കുന്ന വിധത്തിൽ ചെയ്യണം. നിസ്കരിക്കാൻ വേണ്ട സ്ഥലം എത്രപേർക്കാണ് ഒരേ സമയം വേണ്ടതെന്ന് കണ്ട് വലുപ്പം തീരുമാനിക്കാവുന്നതാണ്. കൂടുതൽ വിസ്തീർണത്തിൽ വീട് ചെയ്യുന്നവർ സ്ത്രീകൾക്കായി പ്രത്യേക നിസ്കാരമുറിയും വീട്ടിൽ ഉൾപ്പെടുത്താറുണ്ട്.
ക്രിസ്ത്യൻ ഭവനങ്ങളിൽ വീട്ടുകാരെല്ലാം കൂടുന്ന ഫാമിലി ലിവിങ്ങിലോ ഹാളിലോ ഒരു ഭാഗത്തെ ചുമർ ഇതിനായി മാറ്റി വെക്കാറാണ് പതിവ്. വലിയ വിസ്തീർണത്തിൽ നിർമിക്കുന്ന വീടുകളിൽ ആരാധനക്കായി പ്രത്യേക മുറി ഒരുക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.