ആരോഗ്യകരമായ ഒരു വാസസ്ഥാനം എന്നാൽ പ്രകൃതിയിലെ സ്രോതസ്സുകളെ ഹനിക്കാതെ, അവയെ പരമാവധി പ്രയോജനപ്പെടുത്ത ിക്കൊണ്ടുള്ള നിർമിതികളാകണം. ഏത് ശൈലിയിലുള്ള വീടാണെങ്കിലും പ്രകൃതിയുടെ സാന്നിധ്യമറിയിക്കാൻ അൽപമൊന്ന് ശ ്രദ്ധിച്ചാൽ മതി. പാരമ്പര്യേതര ഉൗർജ സ്രോതസുകളായ കാറ്റും വെളിച്ചവും എങ്ങനെ അകത്തളങ്ങളിൽ എത്തിക്കാം. പകൽ സമയങ് ങളിൽ ലൈറ്റിെൻറ ഉപയോഗം പാടേ ഒഴിവാക്കാൻ എന്തുചെയ്യണം. ഫാൻ ഇടാതെ വീടിനകത്ത് ഇരിക്കാൻ സാധിക്കുമോ?
വീട് വെക്കാൻ തെരഞ്ഞെടുക്കുന്ന പ്ലോട്ടിെൻറ ആകൃതിയും ഘടനക്കും അനുസരിച്ച് വീട് രൂപകൽപന ചെയ്യുേമ്പാൾ പ്രകൃ തിയോട് അടുക്കാനുള്ള ഒരു ഉപാധിയാകുന്നു. അതുപോലെതന്നെയാണ് പ്രകൃതിയിൽ നിന്നുള്ള കാറ്റിനെയും വെളിച്ചത്തെയും അകത്തളത്തിലേക്ക് എത്തിക്കുന്നതും. കാറ്റും വെളിച്ചവും മഴയും ധാരാളമായി ലഭിക്കുന്ന നമ്മുടെ നാട്ടിൽ അവ പ്രയോജനപ്പെടുത്താൻ പാകത്തിനുള്ള ഡിസൈൻ രീതികളും നയങ്ങളുമാണ് അവലംബിക്കേണ്ടത്. പുതിയ തലമുറ എത്രമാത്രം പ്രാധാന്യം ഇൗ കാര്യങ്ങൾക്ക് കൊടുക്കുന്നു എന്നു നാം ചിന്തിക്കേണ്ടതാണ്. സമകാലീന ശൈലിയിൽ നിർമിക്കുന്ന വീടുകളിൽ ഇൗ ശ്രോതസ്സുകളെ ഉള്ളിലേക്കാവാഹിക്കാൻ ഉള്ള മാർഗങ്ങൾ സ്വീകരിച്ചുവരുന്നത്.ജനലുകളുടെയും വാതിലുകളുടെയും എണ്ണവും വലിപ്പവും കൂട്ടിയും നടുമുറ്റങ്ങളുടെ കടന്നുവരവും, കോർട്ട് യാർഡ് എന്ന സങ്കൽപവും, പർഗോള നൽകിയ റൂഫിങ് രീതിയും ഡോർ കം വിേൻഡാസും എല്ലാം ഇതിെൻറ ഭാഗമായി കടന്നുവന്ന പരിവർത്തനങ്ങളാണ്.
ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന നമ്മുടെ കേരളത്തിലെ വീടുകൾക്ക്, ഒാപൺ കൺസെപ്റ്റ് അഥവാ തുറന്ന നയം സ്വീകരിക്കുന്നതായിരിക്കും ഉചിതം. ഇനി തുറന്ന നയം സ്വീകരിച്ചുകൊണ്ട് എങ്ങനെ ശുദ്ധവായുവും വെട്ടവും ഉള്ളിലേക്കെത്തിക്കാം? വീട് പണിയാൻ ഉദ്ദേശിക്കുേമ്പാൾ തന്നെ കാറ്റിെൻറയും വെളിച്ചത്തിെൻറയും ദിശ അറിഞ്ഞുവേണം പ്ലാൻ തയാറാക്കാൻ. പ്ലാനിങ്ങിെൻറ പ്രാരംഭഘട്ടത്തിൽ വരുന്ന ഒരു കാര്യമാണിത്. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാറ്റാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വാതിലുകളും ജനലുകളും ആവശത്ത് കൂടുതലായി കൊടുക്കുക. അതിൽ പ്രധാനമായിട്ടുള്ളതാണ് ക്രോസ് വെൻറിലേഷൻ കൊടുക്കുക എന്നത് (എതിർ ദിശയിലുള്ള ജനലുകൾ) കാറ്റ് അല്ലെങ്കിൽ വെളിച്ചം ഉള്ളിൽ കയറിയിറങ്ങി േപാകാനുള്ള സംവിധാനമാണ് നാം ഒരുക്കികൊടുക്കേണ്ടത്.
ഇൗ രീതി അവലംബിക്കുന്നതിലൂടെ വീടിനുള്ളിലെ ചൂടിനെ പുറന്തള്ളാനും വീടിനെ തണുപ്പിക്കാനും സാധിക്കുന്നു. ക്രോസ് വെൻറിലേഷൻ നൽകാതെ ഒാപണിങ്ങുകൾ നൽകുന്നതിൽ കാര്യമില്ല. ഉള്ളിലേക്ക് കയറുന്ന വായുവിനെ പുറന്തള്ളാനുള്ള സംവിധാനവും നൽകേണ്ടതാണ്.
നടുമുറ്റം / കോർട്ട് യാർഡ്
സൗന്ദര്യവും സ്വകാര്യതയും നൽകിയുള്ള പണിയുന്ന നടുമുറ്റങ്ങളും കോർട്ട് യാർഡുകളും ഇന്ന് സമകാലീന ശൈലിയുടെ പൂരകങ്ങളാണ് ഇവ. വേണ്ടവിധം നൽകിയാൽ സൂര്യപ്രകാശത്തെ നേരിട്ട് അകത്തളങ്ങളിലെത്തിക്കാൻ സാധിക്കുന്നു. ഡിസൈെൻറ ഭാഗമായി മാത്രം ഇതിനെ പരിഗണിച്ചാൽ പ്രയോജനം നമുക്ക് ലഭ്യമാകില്ല. എന്നാൽ പണ്ടുകാലങ്ങളിൽ മനകളിലും ഇല്ലങ്ങളിലുമെല്ലാം നടുമുറ്റങ്ങൾ വലിയൊരു സ്ഥാനം വഹിച്ചിരുന്നു. മഴയും വെയിലും കാറ്റും എല്ലാം തൊട്ടറിഞ്ഞ് ഒത്തുകൂടാനൊരു സ്ഥലം കാറ്റിനും വെളിച്ചത്തിനും വളരെ അധികം പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു പണ്ടുകാലത്തെ കെട്ടിടങ്ങളുടെ രൂപകൽപന. എന്നാൽ ഇന്ന് കോർട്ട് യാർഡിെൻറ സ്ഥാനം സ്റ്റെയർകേസിെൻറ അടിയിലും മറ്റുമായി ചുരുങ്ങി. കാറ്റിനെയും വെളിച്ചത്തെയും കാര്യമായി വീടിന് ഉള്ളിലെത്തിക്കാൻ ശരിയായ ദിശയിലാണ് കോർട്ട് യാർഡുകൾക്ക് സ്ഥാനം നൽകേണ്ടത്. കാറ്റിെൻറയും വെളിച്ചത്തിെൻറയും ഗതിക്ക് അനുസരിച്ച് സൈറ്റിൽ വീട് നിലനിർത്തുന്നതിനാണ് ഒാറിയേൻറഷൻ ഒാഫ് ബിൽഡിങ് എന്ന് പറയുന്നത്.
ശ്രദ്ധിക്കാം:
* ക്രോസ് വെൻറിലേഷൻ
* കോർട്ട് യാർഡിെൻറ സ്ഥാനം
* ഓപണിങ്ങുകൾ നൽകുന്ന സ്ഥാനം
* ഓപണങ്ങുകളുടെ വലുപ്പം
*കെട്ടിടനിർമാണ രീതി
ലൈറ്റിെൻറയും ഫാനിെൻറയും ഉപയോഗം കുറച്ചുകൊണ്ടുള്ള പ്രകൃതിയിലെ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധചെലുത്താം.
വിവരങ്ങൾക്ക് കടപ്പാട്
Dr. Nijas K.S
Kottayam, Ph: 8129656242
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.