ഇലക്ട്രിക്കൽ വർക്കിനും പ്ലാൻ വേണം

വീടിനെന്ന പോലെ ഇലക്ട്രിക്കൽ വർക്കിനും കൃത്യമായ പ്ലാൻ വേണം.  പരിചയസമ്പന്നനായ ഇലക്ട്രീഷ്യനൊപ്പമിരുന്ന് ആവശ്യങ്ങൾ ചർച്ചചെയ്​തുവേണം ഇലക്​ട്രിക്കൽ വർക്കുകൾ തുടങ്ങാൻ. ചുമരിനും സ്ലാബിനും ഉള്ളിൽ മറഞ്ഞു പോകുന്നു എന്നതുകൊണ്ട് തന്നെ ഗുണമേന്മയോടെ വയറിങ്ങ് നടത്തേണ്ടത് ആവശ്യമാണ്. കോൺക്രീറ്റിനുള്ളിലൂടെ കടന്നുപോകേണ്ട പൈപ്പുകൾ യഥാസമയം ഇടണം. പിന്നീട് കുത്തിപ്പൊളിക്കുന്നത് ഇരട്ടിപ്പണിയാകും.

ഗുണമേന്മ നോക്കി വയർ വാങ്ങുകയും പരിചയ സമ്പന്നരായ ജോലിക്കാരെകൊണ്ട് പണി നടത്തുകയും വേണം. വയറിങ്ങി​​​െൻറ കാര്യത്തിലെ സൂക്ഷ്​മത പോലെ തന്നെ സ്വിച്ച് തെരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം. സുരക്ഷക്ക് മുൻതൂക്കം നൽകി വേണം സാമഗ്രികളുടെ തെരഞ്ഞെടുപ്പ്. വയറും സ്വിച്ചും പ്ലഗും എല്ലാം മികച്ചവ തെരഞ്ഞെടുക്കണം. വില കുറഞ്ഞ സ്വിച്ചുകൾ വാങ്ങി വെച്ചാൽ പെട്ടെന്ന് കേടായി പോകും. വീട്ടുപകരണങ്ങൾ വേഗത്തിൽ കേടാവാനും സാധ്യതയുണ്ട്. 

എവിടെയൊക്കെ ഇലക്ട്രിക്കൽ പോയിൻ്റ്സ്​ വേണമെന്ന് ആദ്യം തന്നെ തീരുമാനിക്കണം. സോളാർ, ക്യാമറ, സെക്യൂരിറ്റി സിസ്റ്റം എന്നിവയെല്ലാം ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുള്ള വയറിങ്ങുകൾ ആദ്യം തന്നെ നടക്കേണ്ടതാണ്. ചിലർ എ.സി. പോലും വേണ്ട എന്നു പറയാറുണ്ട്. എന്നാൽ രണ്ടോ  മൂന്നോ വർഷത്തിനു ശേഷം എ.സി. ആവശ്യമായി വരുമ്പോൾ ഓപ്പൺ വയറിംഗ് ചെയ്യേണ്ടതായിവരും. ഇതിനുള്ള പൈപ്പിങ്ങ് എങ്കിലും നടത്തിയാൽ പിന്നീട് ഒരു കുത്തിപൊളിക്കലും പാഴ്​ചെലവും ഒഴിവാക്കാം. 

വീടൊരുക്കത്തിൽ ലൈറ്റിങ്ങിന്​ പ്രധാന പങ്കുണ്ട്​. വീടി​​​െൻറ ശൈലിക്കനുസരിച്ചാണ് ലൈറ്റ് ഫിക്സ്​ചേഴ്സ്​ വേണ്ടത്. ലൈറ്റ്​ ഫിക്​സിങ്​ ഇന്ന്​ ആഡംബരത്തി​​​െൻറ ഭാഗമാണ്. എൽ.ഇ. ഡി ലൈറ്റുകളാണ്  ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇതിന് വില അൽപം കൂടുതൽ ആണെങ്കിലും എനർജി ഉപുയാഗം കുറവാണ്. ഇത്തരം ലൈറ്റുകൾക്ക് പ്രകാശം സി.എഫ്.എൽ നെ  അപേക്ഷിച്ച് കുറവായിരിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ലൈറ്റുകൾ വേണ്ടിവരും.

കിടപ്പുമുറിയിൽ രണ്ട് ചുവരുകളിൽ ലൈറ്റ് മതിയാകും. ഒരു മിറർ ലൈറ്റ്, ഫൂട്ട് ലൈറ്റ്, സീലിങ്ങ് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ കോവ് ലൈറ്റ്, പെയിൻ്റിങ്ങ് വെക്കാനുള്ള സ്​ഥലം ഉണ്ടെങ്കിൽ പിച്ചർ ലൈറ്റ് ഇത്രയും ലൈറ്റുകൾ ധാരാളം. കിടപ്പുമുറിയിൽ വായനക്കുള്ള ഇടം കൂടിയുണ്ടെങ്കിൽ നല്ല വെളിച്ചമുള്ള തരം ലൈറ്റ്​ ഇവിടെയും സജീകരിക്കണം. 

ലിവിങ്​ ഹാളിലും ഡൈനിങ് സ്​പേസിലുമെല്ലാം ഉപയോഗം അനുസരിച്ചുവേണം ലൈറ്റ്​ ഫിക്​സിങ്​ തീരുമാനിക്കാൻ. അടുക്കളയിൽ കുക്കറിങ്​ സ്ലാബിനടുത്തും യൂട്ടിലിറ്റി ഏരിയയിലും നല്ല പ്രകാശം ലഭിക്കുന്ന തരം ലൈറ്റുകൾ നൽകണം. കാബിനറ്റുകൾക്കുള്ളിലും ചെറിയ പ്രകാശം നൽകാം. 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)

Tags:    
News Summary - Electric works -Home Making - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.