കരുതിയില്ലെങ്കിൽ എയർ കണ്ടീഷണർ പൊള്ളും...

വേനൽ കനത്തു. രാപ്പകലെന്നില്ലാതെ ചൂടിന്റെ കഥയാണ് ഏവരും പറയുന്നത്. ഇവിടെ, കരുതലോടെ ഉപയോഗിക്കേണ്ട ഒരുപകരണമാണ് എയർ കണ്ടീഷണർ. സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർകണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിക്കാൻ ആറ് യൂണിറ്റ് വൈദ്യുതി വേണ്ടി വരും.

വൈദ്യുതി ലാഭിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിവയാണ്:വീടിനു വെള്ള നിറത്തിലുള്ള െപയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും. ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്. എയർ കണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക് പുറത്തുനിന്നും വായു അകത്തേക്കു കടക്കുന്നത് ഒഴിവാക്കണം.ചൂട് പുറപ്പെടുവിക്കുന്ന വൈദ്യൂത ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.

എയർ കണ്ടീഷണറിന്റെ ടെംപറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും അഞ്ച് ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. എയർകണ്ടീഷണറിന്റെ ഫിൽട്ടർ വൃത്തിയാക്കുക. ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക. ഊർജ്ജ കാര്യക്ഷമത കൂടിയ ഇൻവെർട്ടർ എയർ കണ്ടീഷണർ ഇന്ന് ലഭ്യമാണ്. 

Tags:    
News Summary - Extreme care should be taken when using AC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.