മനോഹരമായ ഹാങ്ങിങ് പ്ലാൻറാണ് എപിഷ്യ (Episcia) അല്ലെങ്കിൽ െഫ്ലയിം വയലറ്റ്. ഇതിനെ ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താം. ഇൻഡോർ ആയി വെക്കുകയാണെങ്കിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നത് പോലെ ജനാലയുടെ അരികിൽ വെക്കുക.
ഔട്ട്ഡോർ ആയി വെക്കുകയാണെങ്കിൽ ഒരുപാട് വെയിൽ കിട്ടുന്നിടത്ത് വക്കരുത്. ഒരു മീഡിയം അല്ലെങ്കിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നിടത്ത് വെക്കുക. ഉച്ചക്കുള്ള വെയിൽ കിട്ടുന്നിടത്ത് വെക്കരുത്. ഒരുപാട് വെയിൽ അടിച്ചാൽ ഇലയുടെ അറ്റം കരിഞ്ഞുപോകും. സ്വാഭാവികമായ വെളിച്ചം വേണമെന്നില്ല ഈ ചെടിക്ക്. കൃത്രിമ വെളിച്ചത്തിലും നന്നായി വളരും.
പല തരം എപിഷ്യ ചെടിയുണ്ട്. ഇതിന്റെ പൂവ് കാണാൻ പ്രത്യേക ഭംഗിയാണ്. ചട്ടി നിറയെ തിങ്ങി നിൽകുന്നതാണ് ഇതിന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. നന്നായി പ്രോൺ ചെയ്തു കൊടുത്താൽ ചെടി നല്ല ഇലകളും പൂക്കളും ആയി വളരും. നല്ല ശിഖരങ്ങൾ വരികയും ഒരുപാട് പൂക്കൾ ഉണ്ടാവുകയും ചെയ്യും. കാര്യമായ കെയർ ആവശ്യമില്ല. എപ്പോഴും വളം ഇടേണ്ടതുമില്ല. എന്നാൽ, പോട്ടിങ് ഗാർഡൻ സോയിലും കമ്പോസ്റ്റും ചാണകപ്പൊടിയും മിക്സ് ചെയ്ത് കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.