തക്കാളിക്ക് പകരകരനായ ഇൻഡോർ പ്ലാൻറാണിത്. പെരസ്ക്യ അക്യൂലേറ്റ (-Pereskia Aculeata) എന്നാണ് ശാസ്ത്രീയ നാമം. മനോഹരമായ വെള്ള പൂക്കളോട് കൂടിയ ചെടിയാണിത്. ആരെയും ആകർഷിക്കുന്ന ഭംഗിയുണ്ടെങ്കിലും ഒരു ദിവസം മാത്രമാണ് ആയുസ്. ഇൻഡോർ ആയും ഒൗട്ട്ഡോർ ആയും വളർത്താം. അധികം സൂര്യ പ്രകാശം കിട്ടുന്നിടത്തു പുറത്തു വെക്കരുത്. രാവിലെയുളള വെയിൽ നല്ലതാണ്. ഇൻഡോറിൽ വെക്കുേമ്പാൾ സുര്യപ്രകാശം കിട്ടുന്നിടത്തു വെക്കണം. ജനാലയുടെ അടുത്താണ് ഉചിതമായ ഇടം. ഇതിനെ ബാർബഡോസ് ഗൂസ്ബെറി, േബ്ലഡ് ആപ്പ്ൾ കാക്ടസ്, റോസ് കാക്ടസ്, ലെമൺ വൈൻ എന്നെല്ലാം വിളിക്കാറുണ്ട്.
ഇതിെൻറ ജൻമസ്ഥലമായി കരുതപ്പെടുന്നത് അമേരിക്കയാണ്. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്. ചെടി വളർത്തി പരിചയമില്ലാത്തവർക്ക് പോലും ഇത് പ്രയാസമില്ലാതെ വളർത്തിയെടുക്കാൻ കഴിയും. ഒരുപാട് പരിപാലനം ആവശ്യമില്ല. നല്ലൊരു അലങ്കാരചെടി ആയതിനാൽ ഇതിനെ പല രീതിയിലും വളർത്തിയെടുക്കാം. ബുഷി ആയും ക്ലിംബറായും വളർത്താം. ആർച് ഉണ്ടാക്കി അതിൽ പടർത്തി എടുക്കാം. അധികം വെയിൽ അടിക്കാത്ത ബാൽക്കണിയിലും പടർത്താം. എപ്പോഴും ഇതിൽ പൂക്കളോ കായ്കളോ കാണും എന്നതാണ് ചെടിയുടെ പ്രത്യേകത. പൂക്കളുടെ ആയുസ് ഒരു ദിവസം മാത്രമേ ഉള്ളൂ. ആ പൂക്കൾ പിന്നെ കായ്കളാകും. ആ കായ്കൾ പച്ച കളറിൽ ആയിരിക്കും ആദ്യം. പ്രത്യേക ഭംഗിയാണ് കാണാൻ. പച്ച കളർ പിന്നീട് ഓറഞ്ച് കളർ ആവും. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ചുവപ്പുനിറം ആകും. പൂക്കളില്ലേലും ഇതിലെ കായ്കൾ ആ ചെടിക്ക് കൂടുതൽ ഭംഗി നൽകുന്നു. എല്ലാ സീസണിലും ഇതിൽ കായ്കൾ ഉണ്ടാകും.
കൂട്ടത്തോടെ പിടിച്ചു നിൽക്കുന്നത് കാണാൻ മനോഹരമായ കാഴ്ചയാണ്. കുറച്ചു വളർച്ച എത്തിയ ചെടികൾക്ക് മുള്ളുകൾ ഉണ്ട്. ഇതിെൻറ ഇല കാണാൻ തന്നെ ഒരു പ്രത്യേകതയാണ്. പ്രത്യേക തിളക്കമുണ്ട്. ഇലയിൽ വെള്ളം സ്റ്റോർ ചെയ്ത് വെക്കുന്നതിനാൽ എന്നും വെള്ളം കൊടുേക്കണ്ട ആവശ്യമില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണിത്. ബ്രസീലിൽ ഇത് പച്ചക്കറിയായും ഉപയോഗിക്കുന്നുണ്ട്. ഇതിെൻറ ഇലയും പഴവും ഭക്ഷ്യ യോഗ്യമാണ്. തക്കാളിക്ക് പകരകാരനായി ഉപയോഗിക്കാം. പഴുത്താൽ പാഷൻ ഫ്രൂട്ട്സിെൻറ രുചിയാണ്. ജ്യൂസ് അടിക്കാനും വൈൻ ഉണ്ടാക്കാനും അച്ചാറിടാനും കഴിയും.
കറികൾക്കായും ഉപയോഗിക്കാം. നല്ല മണമാണ് ഈ പൂക്കൾക്ക്. ഇവ തേനീച്ചകളെ ആകർഷിക്കും. എങ്ങിനെ വളർത്താം: ഇതിെൻറ കട്ടിങ്സിൽ നിന്നും വളർത്തിയെടുക്കാം. ഇതിെൻറ പഴത്തിൽ നെല്ലിക്കയുടെ അരി പോലെയാണ് അരികൾ ഉള്ളത്. ഇൗ അരികൾ കൊണ്ടും തൈകൾ കിളിപ്പിച്ചെടുക്കാം. എന്നാൽ, ഇങ്ങനെ മുളപ്പിച്ചെടുക്കാൻ താമസമുള്ളതിനാൽ കട്ടിങ്സിൽ നിന്ന് കിളിപ്പിക്കുന്നതാണ് ഉചിതം. ചട്ടിയിൽ വളർത്തിയെടുക്കുന്നതാണ് നല്ലത്. മണ്ണ്, ചകിരിച്ചോർ, എല്ലുപൊടി, ചാണകപൊടി ഇതെല്ലാം ചേർത്തു പൊട്ടിങ് മിക്സ റെഡി ആക്കാം. ബുഷി ആയി വളർത്താൻ വെട്ടി ഒതുക്കി കൊടുത്താൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.