തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും കെട്ടിട നികുതി പരിഷ്കരണത്തിന് ഭൂമിയുടെ ന്യായവില കൂടി അടിസ്ഥാനമാക്കുേമ്പാൾ ഉണ്ടാകുന്ന വർധന ഒഴിവാക്കുമെന്ന് തദ്ദേശ വകുപ്പ്. വൻ ബാധ്യത വരും വിധം ഇറങ്ങിയ ഉത്തരവ് തിരുത്തുമെന്നും നികുതി വർധന ഉദ്ദേശിച്ചിട്ടില്ലെന്നും തദ്ദേശ വകുപ്പ് വിശദീകരിച്ചു.
കൂടുതൽ തുക കടമെടുക്കാൻ കേന്ദ്ര അനുമതി ലഭിക്കുന്നതിനു ഭൂമിയുടെ ന്യായവില കൂടി കെട്ടിട നികുതിക്ക് അടിസ്ഥാനമാക്കണമെന്ന് നിർദേശിച്ചിരുന്നു. അതുപ്രകാരമാണ് ഉത്തരവിറക്കിയത്. ജി..ഡി.പിയുടെ രണ്ടു ശതമാനം ഇതുവഴി അധികം വായ്പ എടുക്കാൻ കഴിയും. കടമെടുക്കുന്നതിെൻറ പേരിൽ നികുതി വർധിക്കുന്ന സ്ഥിതിയാണ് ഉത്തരവ് വഴി ഉണ്ടായത്. നഗരകാര്യ ഡയറക്ടർ സമർപ്പിച്ച നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.
കെട്ടിടങ്ങളുടെ തറ വിസ്തീർണം, സമീപ റോഡിെൻറ സ്വഭാവം, കാലപ്പഴക്കം, തറയുടെ സ്വഭാവം എന്നിവയാണ് കെട്ടിട നികുതിക്ക് പരിഗണിക്കുന്നത്. ഇതിനൊപ്പം വസ്തുവിെൻറ ന്യായവില കൂടി പരിഗണിക്കാനാണ് നിർദേശം. ഇതോടെ കൂടുതൽ ഭൂമിയുള്ള സ്ഥലത്ത് കെട്ടിടത്തിനു കൂടുതൽ നികുതി നൽകേണ്ട സ്ഥിതി വന്നു.
മുനിസിപ്പാലിറ്റികളിൽ ഒരു ലക്ഷം വരെ ന്യായവിലയുള്ള ഭൂമിക്ക് ആറു ശതമാനം, ഒന്നു മുതൽ രണ്ടര ലക്ഷം വരെ എട്ടു ശതമാനം, രണ്ടര മുതൽ അഞ്ചു ലക്ഷം വരെ ഒമ്പത്, അഞ്ചു മുതൽ ഏഴര ലക്ഷം വരെ 11, ഏഴര മുതൽ 15 ലക്ഷം വരെ 12, 15 ലക്ഷത്തിനു മുകളിൽ 14 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.
കോർപറേഷനുകളിൽ വീടുകൾക്ക് ഒരു ലക്ഷം വരെ 12 ശതമാനം, ഒന്നു മുതൽ അഞ്ചു ലക്ഷം വരെ 14, അഞ്ചു മുതൽ 10 ലക്ഷം വരെ 15, 10 ലക്ഷത്തിനു മുകളിൽ 16 എന്നിങ്ങനെയും. ഹോട്ടലുകൾ, കടകൾ, ഗോഡൗണുകൾ എന്നിവക്ക് 100 ചതുരശ്ര മീറ്റർ വരെ, അതിൽ കൂടുതൽ എന്നിങ്ങനെ രണ്ട് സ്ലാബുണ്ട്.
സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവക്ക് 200 ചതുരശ്ര മീറ്റർ വരെ, അതിനു മുകളിൽ എന്നിങ്ങനെയാണ് സ്ലാബ്. ബങ്കുകൾ, ചെറിയ കടകൾ, കമ്പ്യൂട്ടർ സെൻററുകൾ, പെട്രോൾ പമ്പുകൾ എന്നിവക്ക് പ്രത്യേകം നിരക്കാണ്. ഒാഫിസുകൾ, വിദ്യാഭ്യാസ ആവശ്യം, ആശുപത്രികൾ, കൺവെൻഷൻ സെൻററുകൾ-സിനിമ തിയറ്ററുകൾ-ലോഡ്ജ് പോലുള്ളവ, റിേസാർട്ടുകൾ, അമ്യൂസ്മെൻറ് പാർക്ക്, മൊബൈൽ ടവർ, വ്യവസായം തുടങ്ങിയവക്കും പ്രത്യേകം നിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.