വേനൽച്ചൂട് കനക്കുകയാണ്. കോവിഡിെൻറ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കാൻ എല്ലാവരും നിർബന്ധിതരാവുകയും ചെയ്തു. ഇതിനു പുറമെ വർക്ക് ഫ്രം ഹോം കൂടി വന്നതോടെ ഫാനിനെ കൊണ്ട് മാത്രം കൂൾ ആക്കൽ പരിപാടി നടക്കാതെയായി.
നേരത്തെ എ.സി വെച്ചവർ അത് പകൽ കൂടി ഉപയോഗിക്കാൻ തുടങ്ങി.ചിലർ പുതിയ എ.സി വാങ്ങാനുള്ള ശ്രമത്തിലുമാണ്. ഒരു വർഷം രാജ്യത്ത് ശരാശരി വിൽക്കുന്നത് 7 മുതൽ 7.5 മില്യൺ എ.സികളെന്നാണ് കണക്കുകൾ പറയുന്നത്.
എ.സി വൈദ്യൂതി ബിൽ കൂട്ടുമെന്ന ആശങ്കയില്ലാത്തവർ ഇല്ല. എന്നാൽ എ.സി വാങ്ങുേമ്പാഴും ഉപയോഗിക്കുേമ്പാഴും ചിലത് ശ്രദ്ധിച്ചാൽ വൈദ്യൂതി ബില്ലിൽ വലിയ വർദ്ധന ഉണ്ടാക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
എ.സി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്
- ഒരു ടൺ എയർ കണ്ടീഷണർ 12 മണിക്കൂറോളം പ്രവർത്തിപ്പിച്ചാൽ ശരാശരി ചെലവാകുന്ന വൈദ്യൂതി ആറ് യൂണിറ്റാണ്.
- എ.സി വെക്കാൻ ഉദ്ദേശിക്കുന്ന മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. 150 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള മുറിക്ക് 1.5 ടൺ കപ്പാസിറ്റിയുള്ള എ.സി യാണ് അനുയോജ്യം.
- സാധാരണ എ സിക്ക് പകരം ഇന്‍വര്‍ട്ടര്‍ എ.സി വാങ്ങുന്നതാണ് നല്ലത്. മുറി തണുത്തു കഴിഞ്ഞാല്‍ സാധാരണ എ.സിയുടെ കമ്പ്രസർ താനെ ഓഫ് ആകും. മുറിയിൽ വീണ്ടും ചൂടാകുേമ്പാൾ കമ്പ്രസർ ഓണ്‍ ആയി തണുപ്പ് ആകുന്നത് വരെ പ്രവര്‍ത്തിക്കും. ഇത് ഊർജ്ജ നഷ്ടമുണ്ടാക്കും. അതെ സമയം മുറിക്ക് ആവശ്യമായ തണുപ്പ് ലഭിച്ചു കഴിഞ്ഞാൽ ഇൻവെർട്ടർ എ.സിയുടെ കമ്പ്രസർ പൂര്‍ണ്ണമായി ഓഫാകുന്നതിനു പകരം ചെറുതായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അതിനാൽ റൂമിൽ എപ്പോഴും ഒരേ തണുപ്പ് നിലനിൽക്കും. കമ്പ്രസർ ഓഫായി ഓണാകേണ്ടി വരുന്നില്ല. ഇത് മൂലം വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുന്നു. സാധാരണ എ.സിയെ അപേക്ഷിച്ചു ഇന്‍വര്‍ട്ടര്‍ എ.സി ഉപയോഗിക്കുന്നത് 30-35 ശതമാനത്തോളം വൈദ്യുതി ലഭിക്കാനാകുമത്രെ.
- എ.സിയുടെ ബി.ഇ.ഇ (Bureau of Energy Efficiency) സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 1-5 വരെയാണ് സ്റ്റാർ റേറ്റിങ്ങ് ഉണ്ടാവുക. ഇതിൽ 5 സ്റ്റാർ റേറ്റിങ്ങുള്ള എ.സിയാണ് ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കുക.
- എ.സിയുടെ ടെമ്പറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 24 അല്ലെങ്കിൽ 25 ഡിഗ്രി സെൽഷ്യസിൽ സ്ഥിരമായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
- എ.സി ഘടിപ്പിച്ച മുറികളിലെ ജനലുകൾ, വാതിലുകൾ എയർ ഹോളുകൾ എന്നിവയിൽക്കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
- ചൂട് കൂടുതൽ പുറപ്പെടുവിക്കുന്ന ഫിലമെൻറ് ബൾബ് പോലുള്ള ഉപകരണങ്ങൾ ഒഴിവാക്കുക.
- എ.സിക്ക് 3000 ത്തോളം പാട്സുകൾ ഉണ്ട് അതിനാൽ സർവീസുകൾ കൃത്യമായി നടത്തുക. ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
- എയർ കണ്ടീഷണറിെൻറ കണ്ടെൻസർ യൂണിറ്റ് വീടിെൻറ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ.എസ്.ഇ.ബി നിർദ്ദേശിക്കുന്നു. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ ഊർജ്ജനഷ്ടം വർധിക്കാനിടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.