ബാന്ദ്രയിലെ സചിന്‍റെ സ്വപ്​ന ഭവനം അടുത്തറിയാം ഈ ചിത്രങ്ങളിലൂടെ

ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ സമാനതകളില്ലാത്ത നേട്ടങ്ങളുമായാണ് ​പാഡഴിച്ചത്​. വിരമിക്കൽ പ്രഖ്യാപന ശേഷവും സാമൂഹിക സേവനപരമായ ചില ടൂർണമെന്‍റുകൾക്കായി സചിൻ വീണ്ടും ക്രീസിലെത്തി. അടുത്തിടെ സമാപിച്ച റോഡ്​സേഫ്​റ്റി വേൾഡ്​ സീരീസിൽ സചിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം ജേതാക്കളായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ഇടപെടുന്ന സചിൻ കുടുംബത്തോടൊപ്പം മുംബൈ ബാന്ദ്രയിലെ സ്വപ്​ന ഭവനത്തിൽ ചിലവഴിക്കുന്ന മനോഹര നിമിഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്​​. 2.68 കോടിയോളം വരുന്ന ഫോളോവേഴ്​സിനായി ലോക്​ഡൗൺ കാലത്ത്​ ഭാര്യ അഞ്​ജലിക്കും മക്കളായ അർജുൻ, സാറ എന്നിവർക്കൊപ്പമുള്ള ഫോ​ട്ടോകളും വിഡിയോകളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ടായിരുന്നു.

സചിന്‍റെ ബാന്ദ്രയിലെ ബംഗ്ലാവിനെ അടുത്തറിയാം


2007ൽ സചിൻ 39 കോടിരൂപ മുടക്കി വാങ്ങിയ വീട്​ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. മാളികയുടെ ഇന്‍റീരിയറും എക്​സ്റ്റീരിയറും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടിരുന്നു.


ദോരബ്​ വില്ല എന്നറിയപ്പെട്ടിരുന്ന മാളിക 1926ലാണ്​ പണികഴിപ്പിച്ചത്​. നാല്​ വർഷം കൊണ്ട്​ അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും ക​ഴിച്ചശേഷം 2011ലാണ്​ സചിൻ 6000 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക്​ താമസം മാറിയത്​.

കുറഞ്ഞ സ്ഥലത്ത് വലിയ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ്​ മൂന്നുനിലയായി വീട് പണിതത്. രണ്ട്​ ബേസ്​മെന്‍റുകളും മട്ടുപ്പാവുമുണ്ട്​.

സച്ചിൻ ടെണ്ടുൽക്കറുടെ വീടിന്‍റെ വിശാലമായ സ്വീകരണമുറി വളരെ മികച്ച രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ വെള്ള, തവിട്ട് നിറങ്ങളിലുള്ള ഷേഡുകൾ ഒരുമിച്ച് കൊണ്ടുവരുന്നു. വർണ്ണാഭമായ തലയണകളുള്ള സോഫകളാൽ സ്വീകരണമുറി അലങ്കരിച്ചിരിക്കുന്നു.

തവിട്ട് നിറമുള്ള ലെതർ കസേരകളും തേക്ക് കൊണ്ടുള്ള തീൻമേശയുമടങ്ങുന്നതാണ് സചിന്‍റെ സ്വീകരണമുറി.

സചിന്‍റെ വീട്ടുമുറ്റം സസ്യങ്ങളാൽ സമ്പന്നമാണ്​. ഈന്തപ്പനകൾ, കുറ്റിച്ചെടികൾ, ഉഷ്ണമേഖലാ സസ്യങ്ങൾ, ചെറിയ കുളം എന്നിവയും വീട്ടുമുറ്റത്തുണ്ട്​.

കരകൗശല വസ്​തുക്കൾ കൊണ്ടും കലാസമാഹാരങ്ങൾ കൊണ്ടും സമ്പന്നമാണ്​ സചിന്‍റെ സിറ്റിങ്​ റൂം. മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളിലാണ്​ ഇന്‍റീരിയർ. കലാസൃഷ്​ടികൾ, പിച്ചള ശിൽപങ്ങൾ, ഫ്രെയിം ചെയ്ത അവാർഡുകൾ എന്നിവയും റൂമിന്​ ചാരുതയേകുന്നു.




Tags:    
News Summary - visit to Sachin Tendulkar’s mansion in Bandra Mumbai through pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.